ADVERTISEMENT

ന്യൂയോര്‍ക്ക്∙ കൊറോണ വൈറസ് ബാധിച്ച 71 കാരിയായ വൃദ്ധ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു നിമിഷങ്ങള്‍ക്കകം മരിച്ചതായി ന്യൂയോര്‍ക്ക് സിറ്റി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കരോലിന്‍ ഫ്രേസിയര്‍ എന്ന 71-കാരിയെയാണ് ന്യൂയോര്‍ക്ക് പ്രെസ്ബൈറ്റീരിയന്‍ ക്വീന്‍സ് ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഡിസ്ചാര്‍ജ് ചെയ്തത്. കൊറോണ വൈറസ് ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും ഫ്രേസിയറിനെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു എന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

 

ഒരു സ്വകാര്യ ആംബുലന്‍സില്‍ അവരെ ഫ്ലഷിംഗിലെ വീട്ടിലേക്കു തിരികെ കൊണ്ടു പോയെങ്കിലും വീട്ടില്‍ എത്തുന്നതിനു മുന്‍പേ മരിച്ചു. ആശുപത്രിയില്‍ നിന്നു രാവിലെ പത്തിന് ആംബുലന്‍സില്‍ കയറ്റിവിട്ട ഫ്രേസിയര്‍ അര മണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു.

 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഫ്രേസിയറിനെ ആശുപത്രി വിടാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണത്തില്‍ ദുരൂഹതയൊന്നും സംശയിക്കപ്പെട്ടിട്ടില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com