ADVERTISEMENT

ഫ്ലോറിഡാ ∙ കോവിഡ് –19 കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാൻ ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫ്ലോറിഡ ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും വീട്ടിൽ തന്നെ തുടരുക എന്ന നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ആഴ്ചകളോളം സാമൂഹ്യ ജീവിതം നഷ്ടപ്പെടുന്ന സമൂഹത്തിനു മിക്ക കൂട്ടായ്മകളും കഴിയുന്നത്ര സേവനങ്ങളും, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൂട്ടായ്മകളും കഴിയുന്നത്ര എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ ദുഃഖകരമായ സാഹചര്യത്തിൽ, വീട്ടിൽ ഇരുന്നുകൊണ്ട് കഴിയുന്നത്ര തിരക്കിലാകാൻ ശ്രമിക്കുന്നത് വിഷാദരോഗത്തിനും മറ്റും അടിമപ്പെടാതിരിക്കുവാൻ സഹായകരമാകും.

അമേരിക്കയിലെമ്പാടും കൃഷി ആരംഭിക്കേണ്ട സമയമാണ് വസന്തകാലം. ഫോമാ സൺഷൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ അതിനുതകുന്ന വിവരങ്ങളുമായുള്ള ടെലികോൺഫറൻസ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 8.30 പിഎം മുതൽ 9.15പിഎം വരെ ഉണ്ടായിരിക്കുന്നതാണ്. കാർഷിക സംബന്ധമായ സംശയങ്ങളും കൃഷി രീതികളും ഇവിടെ ചർച്ചയാവുന്നതാണ്.വിത്തുകളുടേയും വളങ്ങളുടേയും ലഭ്യത, ഉണ്ടാക്കേണ്ട രീതി, ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യുവാൻ കഴിയുന്ന പച്ചക്കറികൾ തുടങ്ങി വിവിധ കാര്യങ്ങൾ വിശദീകരിക്കുന്നതും ചോദ്യങ്ങൾക്ക് മറുപടി പറയുന്നതുമാണ്.

 

ഫോമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും കഴിഞ്ഞ നിരവധി വർഷങ്ങളായി കാർഷിക രംഗത്തു പ്രവർത്തിക്കുകയും ചെയ്യുന്ന സജി കരിമ്പന്നൂർ, കാർഷിക രംഗത്തു നിന്നുള്ള നിരവധി അവാർഡുകൾക്ക് അർഹനാവുകയും മയാമിയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും ചെയ്യുന്ന ഷെൻസി മാണി, പല പതിറ്റാണ്ടുകളായി സൗത്ത് ഫ്ലോറിഡായിൽ വാണിജ്യാടിസ്ഥാനത്തിൽ കാർഷിക വിളകൾ ഉല്പാദിപ്പിച്ചിരുന്ന ബെഞ്ചമിൻ മാത്യു തുടങ്ങിയവരാണ് കൃഷിയെപ്പറ്റി വിവരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ 813– 820– 1545 എന്ന  നമ്പറിൽ വിളിച്ച് നിങ്ങൾക്കും ഇതിൽ പങ്കാളികളാകാം.

 

കൂടുതൽ വിവരങ്ങൾക്ക്  ആർവിപി ബിജു തോണിക്കടവൻ, ടാസ്ക് ഫോഴ്സ് കോർഡിനേറ്റർ ടി. ഉണ്ണികൃഷ്ണൻ, നോയൽ മാത്യു, പൗലോസ് കുയിലാടൻ, അനു ഉല്ലാസ്, സോണി തോമസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com