ADVERTISEMENT

കലിഫോർണിയ ∙ കലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള ടെസ്‍ല ഇലക്ട്രിക് കാർ ഫാക്ടറി തുറക്കാൻ അലമീഡാ കൗണ്ടി ഹെൽത്ത് ഓഫീസർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ടെസ്‍ല ഫാക്ടറി കലിഫോർണിയയിൽ തുടരണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നതായി കമ്പനി സിഇഒ ഇലോൺ മസ്ക്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കലിഫോർണിയ സംസ്ഥാനത്ത് മാർച്ച് 19 മുതൽ ‘ഷെൽറ്റർ ഇൻ പ്ലെയിസ്’ പ്രകാരം അവശ്യ സർവീസുകളും സംസ്ഥാനങ്ങളുമൊഴികെയുള്ള എല്ലാ സേവനങ്ങളും അടച്ചിരുന്നു. എന്നാൽ, ടെസ്‍ല സിഇഒ ഇതിനെ ശക്തമായി എതിർത്തിരുന്നു.

മേയ് എട്ട് മുതൽ കലിഫോർണിയ ഗവർണർ കോവിഡ് നിയന്ത്രണങ്ങൾക്ക് അൽപം അയവുവരുത്തുകയും പല സ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ കോവിഡ് ചട്ടങ്ങൾ പ്രകാരം തുറക്കാൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ, സൻഫ്രാൻസിസ്കോ ബേ ഏരിയയിലെ അഞ്ച് കൗണ്ടി പ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് തീരുമാനമെടുക്കാൻ ലോക്കൽ കൗണ്ടി ആരോഗ്യ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുകയായിരുന്നു.

മേയ് എട്ടുമുതൽ ടെസ്‍ല ഫാക്ടറി തുറന്നു പ്രവർത്തിക്കുമെന്ന് സിഇഒ ജീവനക്കാർക്ക് അയച്ച കത്തിൽ അറിയിക്കുകയും 30 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കൗണ്ടി ഹെൽത്ത് അധികൃതർ നീതിപൂർവമല്ലാതെ മേയ് എട്ടിന് ഫാക്ടറി തുറക്കാൻ അനുമതി നിഷേധിച്ചുവെന്നാണ് പരാതി.

അധികൃതരുടെ നിലപാട് ഇതേപടി തുടർന്നാൽ ടെസ്‍ല ഫാക്ടറി കലിഫോർണിയയിൽ നിന്നും ടെക്സസിലേക്കോ നൊവാഡ സംസ്ഥാനത്തേക്കോ മാറ്റുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് സിഇഒ പറഞ്ഞു. ഫ്രീമോണ്ട് ഫാക്ടറിയിൽ മാത്രം 10,000 ടെസ്‍ല ജീവനക്കാരുണ്ട്. നിലവിൽ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3 കാറുകളാണ് ഇവിടെ നിർമിക്കുന്നത്. ദിവസേന ആയിരം കാറുകളാണ് ഈ ഫാക്ടറിയിൽ നിന്നും പുറത്തുവരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com