ADVERTISEMENT

കലിഫോർണിയ ∙ കലിഫോർണിയയിൽ ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തി സംസ്ഥാനം പ്രവർത്തനങ്ങൾക്കായി തുറന്നു കൊടുക്കുമ്പോൾ ആരാധനാലയങ്ങളെ വേറിട്ട് കാണുന്നത് നിയമ വിരുദ്ധമായി കാണാമെന്ന് കാണിച്ച് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് കലിഫോർണിയ ഗവർണർക്ക് നോട്ടീസ് നൽകി.

കലിഫോർണിയയിൽ 4 ഘട്ടങ്ങളായിട്ടാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത്. ആദ്യഘട്ടത്തിൽ അത്യാവശ്യ സർവ്വീസുകൾക്ക് മാത്രം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ അപായ സാധ്യത കുറഞ്ഞ ജോലിസ്ഥലങ്ങളും സ്ഥാപനങ്ങളും (തുണിക്കടകൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ കടകൾ), കുട്ടികളെ നോക്കുന്ന സ്ഥലങ്ങൾ, റീട്ടെയിൽ  ബിസിനസ്സുകൾ (സാധനങ്ങൾ ഓർഡർ ചെയ്തു വാങ്ങുക) തുടങ്ങിയവയും മൂന്നാംഘട്ടത്തിൽ ബാർബർ ഷാപ്പുകൾ, ജിംനേഷ്യം, തീയറ്ററുകൾ, കാണികളുള്ള കളിക്കളങ്ങൾ, ആരാധനാലയങ്ങൾ എന്നിവയും നാലാംഘട്ടത്തിൽ സ്റ്റേ ഹോം ഓർഡറിന് കാലാവധി അവസാനിക്കുകയും കൺവൻഷൻ സെന്റർ, എന്റർടെയിൻമെന്റ് ഓഡിറ്റോറിയങ്ങൾ കാണികളുള്ള വൻ സ്റ്റേഡിയങ്ങൾ എന്നിവയും തുറക്കാനാണ് കലിഫോർണിയ ഗവർണറുടെ പദ്ധതി.

എന്നാൽ മൂന്നാംഘട്ടത്തിന്റെ അവസാന ഭാഗത്തു മാത്രമാണ് ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അസിസ്റ്റന്റ് അറ്റോർണി ജനറൽ എറിക് ഡ്രൈ ബാന്റ് ആണ് ആരാധനാലയങ്ങൾക്ക് അനുകൂലമായ നിയമങ്ങൾ ചൂണ്ടിക്കാണിച്ച് കലിഫോർണിയ ഗവർണർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com