ADVERTISEMENT

മിഷിഗന്‍ ∙‌ കനത്തമഴയെ തുടർന്ന് മിഷിഗനിലെ മിഡ്‌ലാൻഡ്‌ കൗണ്ടിയിലുള്ള ഈഡൻവില്ല് ജലവൈദ്യുത ഡാം തകർന്ന്, 9 അടിയോളം വെള്ളം പൊങ്ങി. ഡാം തകർന്നതോടെ റ്റിറ്റബവ്വാസി നദി കവിഞ്ഞൊഴുകി. ഈഡൻവില്ല്, സാൻഫർഡ് സിറ്റികളിലാണ് വൈള്ളം പൊങ്ങിയത്. ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഭൂരിഭാഗവും മാറ്റി പാർപ്പിച്ചു. 

midland-flood-2

മിഷിഗൻ സംസ്ഥാനത്തിൻ്റെ ഗവർണർ ഗ്രറ്റ്ച്ചൻ വിറ്റ്മർ, മിഡ്‌ലാൻഡ്‌ കൗണ്ടിയിൽ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. "ഇത് അതീവ നാശം വരുത്തി", ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാഷനൽ ഗാർഡ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കൽ പൂർത്തിയാക്കി.  വെള്ളപ്പൊക്കം ഉള്ള സ്ഥലത്ത് 4 മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നു ഇവരെസുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. 

midland-flood-4

എറണാകുളം, നോർത്ത് പറവൂരിൽ നിന്ന്  മിഡ്‌ലാൻഡിൽ താമസിക്കുന്ന അനുപ് ജോൺ നെയ്യ്ശേരി, തന്റെ വീട്ടിലിൽ രണ്ടു മലയാളി കുടുംബങ്ങൾക്ക് അഭയം നൽകി. മൂന്നാമത്തെ ഫാമിലി, അടുത്ത വലിയ സിറ്റിയായ ഡിട്രോയിറ്റിലേക്ക് മാറി. എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അനുപ് പറഞ്ഞു. മിഡ്‌ലാൻഡിൽ ഫിസിക്കൽ തൊറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് അനൂപ്. നാളെ രാവിലെ 7 മണി വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉണ്ട്.

ഇതു വരെ 11,000 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 5 ഷെൽട്ടറുകൾ തുറന്നിടുണ്ട്. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചതിനാൽ, ആളുകൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കുടിവെള്ളത്തിനായി കിണറുകൾ ഉപയോഗിക്കുന്നവർ, അണു നശീകരണം നടത്തി, ശുചീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അറിയിച്ചു. 

midland-flood-3

വെള്ളപ്പൊക്കത്തോട് അനുബന്ധിച്ചു, മിഡ് മിഷിഗൻ മെഡിക്കൽ സെന്ററിൽ ഇൻസിഡന്റ് കമാന്റ് സെന്ററ്‍ ആരംഭിച്ചു. ട്രംപ് ഫെഡറൽ എമർജൻസി മനേജ്മെന്റ് ഏജൻസിയെ സ്ഥലത്തേക്ക് അയച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com