sections
MORE

നൈനയുടെ സർവേയ്ക്കു പിന്തുണയുമായി ഫോമയും ഫൊക്കാനയും

naina-flyer
SHARE

ഷിക്കാഗോ ∙ അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നഴ്‌സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷനൽ നഴ്‌സസ് ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാഷനൽ സർവ്വേയ്ക്ക് , നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ദേശീയ തലത്തിൽ  ഏകോപിപ്പിക്കുന്ന ഫോമയും ഫൊക്കാനയും പിന്തുണ അറിയിച്ചു.  അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരുടെ സാന്നിധ്യത്തെപ്പറ്റി പരമാവധി വിവരങ്ങൾ ശേഖരിക്കുവാനായി നൈന നടത്തുന്ന ഈ സർവ്വേ പുരോഗമിക്കുമ്പോൾ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ദേശീയ സംഘടനകളായ ഫോമയുടെയും ഫൊക്കാനയുടെയും പിന്തുണക്ക് വളരെ പ്രസക്തിയുണ്ട്. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ കോവിഡിനെ പ്രതിരോധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ നിരവധി ഇന്ത്യൻ വംശജർ ഉണ്ട് എന്നത് ഏതൊരു ഭാരതീയനെ സംബന്ധിച്ചിടത്തോളം അഭിമാനം പകരുന്ന ഒന്നാണ് എന്നും, അത് കൊണ്ട് തന്നെ അമേരിക്കയിലെ നഴ്‌സുമാരെ ദേശീയ തലത്തിൽ സംഘടനാപരമായി പ്രതിനിധീകരിക്കുന്ന നൈനയുടെ ഈ സർവ്വേയുമായി സഹകരിക്കുവാനും സർവേയെ  പിന്തുണക്കുവാനും ഫോമാ പ്രതിജ്ഞാബദ്ധമാണ്  എന്ന് ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ അറിയിച്ചതായി ഫോമാ സെക്രട്ടറി ജോസ് എബ്രഹാം അറിയിച്ചു. അമേരിക്കൻ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന എല്ലാ ഇന്ത്യൻ വംശജരായ നഴ്‌സുമാർക്കും ഫോമാ എക്സിക്യു്ട്ടീവിന്റെ പേരിൽ നന്ദി അറിയുക്കന്നതായും അദ്ദേഹം അറിയിച്ചു. 

കോവിഡ് 19 നെ പ്രതിരോധിക്കുവാനായി മുൻ നിരയിൽ നിൽക്കുന്ന ഇന്ത്യ നേഴ്‌സുമാർ ഏറെ ആദരവും അംഗീകാരവും അർഹിക്കുന്നവരാണ് എന്നും അവർക്ക് മലയാളി സമൂഹത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നതായും ഫൊക്കാനാ എക്സിക്യൂട്ടീവ് കമ്മറ്റിയെ പ്രതിനിധീകരിച്ച്  പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചതായി ഫൊക്കാനാ സെക്രട്ടറി ടോമി കൊക്കാട്ടിൽ അറിയിച്ചു. അതോടൊപ്പം അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴുമാരുടെ വിവരങ്ങൾ ശേഖരിക്കുവാനായി നൈന ഏറ്റെടുത്തിരിക്കുന്ന  ഈ ചരിത്ര ദൗത്യത്തിന് ഫൊക്കാനയുടെ പിന്തുണ ഉണ്ടായിരിക്കും എന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യൻ നേഴ്‌സുമാരുടെ വിവരശേഖരണത്തിൽ പങ്കാളികളാകുവാൻ ഫൊക്കാനയുടെ എല്ലാ അംഗസംഘടനകളിലെയും നേഴ്‌സുമാരോട് അദ്ദ്ദേഹം അഭ്യർത്ഥിച്ചു.

നൈനയുടെ നാഷനൽ പ്രസിഡന്റ് ആഗ്നസ് തേരാടി ഇരു സംഘടനകളുടെയും നേതൃത്വത്തോട് പിന്തുണക്കുള്ള നന്ദി അറിയിച്ചു. ആഗ്‌നസ് തേരാടിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെ കൂടിയ കമ്മറ്റിയാണ് അമേരിക്കൻ നേഴ്‌സുമാരുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ  ചിത്രം ലഭ്യമാകുവാൻ വേണ്ടിയുള്ള സർവേയ്ക്ക് കഴിഞ്ഞ വാരത്തിൽ തുടക്കം കുറിച്ചത്.  

naina-2

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നൽകിയ നേഴ്‌സിങ് മേഖലയിൽ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ജോലി ചെയ്യുന്നുണ്ട് എങ്കിലും, ഏഷ്യൻ നേഴ്‌സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടിവരുന്നവരാണ് ഇന്ത്യൻ നേഴ്‌സുമാർ. അത് കൊണ്ട് തന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്‌സുമാരെ സംബന്ധിച്ചുള്ള പൂർണ്ണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തിൽ അർഹമായ സ്ഥാനം ലഭ്യമാക്കുവാൻ വേണ്ടിയുള്ള പരിശ്രമമാണ് ഈ നേഴ്സിങ്ങ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ സർവ്വേ, അമേരിക്കൻ ഇന്ത്യൻ നേഴ്‌സുമാരുടെ ചരിത്രത്തിൽ ഒരു നാഴികകല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സർവ്വേയുമായി NAINA  മുന്നോട്ട് വന്നിരിക്കുന്നത് എന്ന് പ്രസിഡന്റ് ആഗ്നസ് തേരാടി  അറിയിച്ചു. ഇത് പോലൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് വന്നപ്പോൾ തന്നെ നിരവധി നേഴ്സുമാരും ഇന്ത്യൻ സമൂഹത്തിലെ വ്യക്തികളും സംഘടനകളും ഇതിനെ പിന്തുണച്ച് എത്തിയിട്ടുണ്ട് എന്നത് വളരെ ചാരിതാർഥ്യം പകരുന്ന കാര്യമാണ് എന്നും, ജൂൺ 10ന് പൂർത്തിയാക്കത്തക്ക വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന സർവ്വേയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കമ്മറ്റിക്ക് വേണ്ടി ആഗ്നസ് തേരാടി  അറിയിച്ചു. 

അമേരിക്കയിൽ ഇന്ത്യൻ വംശജരായ  എത്ര നഴ്സുമാർ ഉണ്ട് എന്നോ അവരൊക്കെ നഴ്സിങ്ങിന്റെ ഏതൊക്കെ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നോ ഉള്ള  സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ല എന്ന പോരായ്മക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട്, അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരെ സംബന്ധിച്ചുള്ള പ്രാഥമിക വിവരശേഖരണം, ഇന്ത്യൻ സമൂഹത്തിനു തന്നെ പ്രയോജനപ്രദമാകും എന്ന പ്രതീക്ഷയോടെയാണ്  ഈ  സർവ്വേനടത്തപ്പെടുന്നത്.  അസോസിയേഷന്റെ അംഗത്വമോ മറ്റു വസ്തുതകളോ പരിഗണിയ്ക്കാതെയും,  ഇതിലൂടെ ലഭിയ്ക്കുന്ന വിവരങ്ങൾക്ക് വേണ്ട സ്വകാര്യത ഉറപ്പു നൽകികൊണ്ടുമാണ് ഈ സർവ്വേ രൂപകൽപന ചെയ്തിട്ടുള്ളത്. ഏകദേശം അഞ്ചു മിനുറ്റിൽ പൂർത്തിയാക്കാവുന്ന ഈ സർവ്വേ ഇപ്പോൾ ജോലി ചെയ്യുന്നവരും റിട്ടയർ ചെയ്തവരുമായ LPN / LVN, RN, APRN ആയ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്.

നൈനയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/  എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സർവ്വേ പൂർത്തീകരിക്കാവുന്നതാണ്. കൂടാതെ  1 -888 -61 NAINA (1 -888 - 616 - 2462) എന്ന toll free നമ്പറിൽ വിളിച്ചും  വിവരങ്ങൾ നൽകാവുന്നതാണ്.  ഇത് സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മേല്പറഞ്ഞ ടോൾ ഫ്രീ നമ്പരിലൂടെയും nainagb2015@gmail.com എന്ന ഈമെയിലിലൂടെയും  ലഭ്യവുന്നതായിരിക്കും . നൈനയുടേ സർവ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മറ്റിക്ക് വേണ്ടി  Simi Jesto Joseph, DNP, APN, NP-C   ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവർ അറിയിച്ചതാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA