ADVERTISEMENT

ന്യൂയോര്‍ക്ക്∙ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ആദ്യകാല പ്രവർത്തകനും വൈസ് പ്രസിഡന്റും ആയിരുന്ന കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണിന്റെ നിര്യാണത്തിൽ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ മലയാളം സ്‌കൂള്‍ അധ്യാപൻ കൂടിയായിരുന്ന തോമസ് ജോണിന്റെ നിര്യാണം അസോസിയേഷനും പ്രത്യേകിച്ച് മലയാളം സ്‌കൂളിനും വലിയൊരു നഷ്ടമാണെന്ന്  ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിജി ടോം, സെക്രട്ടറി സജി പോത്തൻ, ട്രഷറർ അപ്പുക്കുട്ടൻ നായർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളം സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച  തോമസ് ജോണ്‍ ഒരു മികച്ച സാമൂഹ്യ പ്രവർത്തകനും  ഹഡ്‌സൺ വാലി മലയാളി അസോസിയേഷന്റെ നെടുംതൂണുമായിരുന്നുവെന്ന് നേതാക്കൾ അനുസമരിച്ചു.

hudson-valley-ma-logo

ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോത്ത് അമേരിക്കയുടെ പരമോന്നത ബഹുമതിയായ  ക്‌നായി തൊമ്മന്‍ അവാര്‍ഡ് നൽകി ആദരിച്ചിട്ടുള്ള തോമസ് ജോണിന്റെ നിര്യാണം  ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനു ഒരു തീരാ നഷ്ടമാണെന്നു മുൻ പ്രസിഡന്റുമാരുമാരും ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റി ഡയറക്ടർമാരുമായ  പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, വര്ഗീസ് ഉലഹന്നാൻ, ലൈസി അലക്സ്, ഇന്നസെന്റ് ഉലഹന്നാൻ, ഷാജിമോൻ വെട്ടം, അലക്‌സാണ്ടർ പൊടിമണ്ണിൽ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com