ADVERTISEMENT

കലിഫോർണിയ ∙ കലിഫോർണിയായിലെ പ്രമുഖ വ്യവസായിയും ആട്രെ നെറ്റിന്റെ സ്ഥാപകനും സിഇഒയുമായ ഇന്ത്യൻ അമേരിക്കൻ തുഷാർ ആട്രെയെ (50) തട്ടികൊണ്ടു പോയി വധിച്ച കേസിൽ നാലു യുവാക്കളെ അറസ്റ്റ് ചെയ്തു. 2019 ഒക്ടോബർ  1നു നടന്ന സംഭവത്തിൽ മേയ് 21 നാണ് പ്രതികളെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതെന്ന് സാന്റാ ക്രൂസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. കവർച്ച, കൊലപാതകം, തട്ടി കൊണ്ടുപോകൽ എന്നീ ചാർജുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

four-suspects

കർട്ടിസ് ചാർട്ടേഴ്സ് (22), ജോഷ്വാ കാംമ്പസ്(23), സ്റ്റീഫൻ ലിൻഡ്സെ(22), കാലേബ് ചാർട്ടേഴ്സ് എന്നിവരാണ് അറസ്റ്റിലായത്. കാലേബും, ലിൻഡ്സെയും ആട്രെ മാരിജുവാന കൾട്ടിവേഷൻ ബിസിനസിലെ ജീവനക്കാരാണ്. വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ ഇവരുടെ അവ്യക്ത ചിത്രങ്ങൾ പതിഞ്ഞിരുന്നു. കരുതികൂട്ടിയുള്ള കൊലപാതകമായിട്ടാണ് ഷെറിഫ്  ഇതിനെ വിശേഷിപ്പിച്ചത്. കവർച്ചയായിരുന്നു  പ്രതികളുടെ ലക്ഷ്യം.

tushar-atre-2

ഓഷൻ ഫ്രണ്ട് ഹോമിൽ പുലർച്ച 3 മണിക്ക് വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറിയ രണ്ടു പേരാണു തുഷാറിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്. ആട്രെയുടെ കാമുകിയുടെ ബിഎംഡബ്ല്യുവാണ് തട്ടികൊണ്ടു പോകുന്നതിന് പ്രതികൾ ഉപയോഗിച്ചത്. സംഭവം നടന്ന ഉടനെ പൊലീസ് അന്വേഷണം  ആരംഭിച്ചെങ്കിലും അതേ ദിവസം വൈകിട്ട് 7 മണിയോടെ വീട്ടിൽ നിന്നും 14 മൈൽ ദൂരെ കാറിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com