ADVERTISEMENT

ഹൂസ്റ്റൺ∙ മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ 2020-23 വർഷത്തെ പ്രവർത്തനോദ്ഘാടനം മേയ് 22 വെള്ളിയാഴ്ച വൈകിട്ട് ഇസ്റ്റേൺ സമയം എട്ടുമണിക്ക് സൂം വെർച്ച്വൽ മീറ്റിങ് വഴി ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുളയുടെ അധ്യക്ഷത നടന്നു.

ജീവനുള്ള ദേവനെ എന്ന ഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി  എല്ലാവരെയും സ്വാഗതം ചെയ്തു. ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ സഖ്യത്തിന്റെ  പ്രവർത്തനോദ്ഘാടന സന്ദേശത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി വെർച്വൽ മീറ്റിങ് ആയി പല ദേശങ്ങളിൽ, പല ഭവനങ്ങൾ ഇരുന്നു കൊണ്ട് മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ സഖ്യം പ്രവർത്തകരെയും  പ്രശംസിച്ചു. കൊറോണയുടെ ആശങ്ക ലോകത്തെല്ലായിടത്തും ആയിരിക്കുമ്പോൾ ഒരു പുതിയ ദർശനം ഉൾക്കൊണ്ടുകൊണ്ട് നാളെയിലേക്ക് നാം പ്രവേശിക്കണം. 

ദേശത്തിന്റെ സൗഖ്യം എന്നതാണ് ഈ വർഷത്തെ സഖ്യത്തിന്റെ പഠനവിഷയം. സൗഖ്യദായകനായ കർത്താവിനോടൊപ്പം ആയിരിപ്പാൻ നാം ശ്രദ്ധിക്കണം.നഴ്സസ് അതുപോലെയുള്ള മറ്റ് ഫ്രണ്ട്‌ലൈൻ പ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സൗഖ്യദായകനായ കർത്താവിനെ പകർന്നു നൽകുന്നവരായി തീരുവാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. മനുഷ്യ നന്മയ്ക്കായി നമ്മുടെ ജീവിതം സമർപ്പിക്കുവാൻ സഖ്യം പ്രവർത്തകരെ ആശംസിച്ചുകൊണ്ട് 2020 - 23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം തിരുമേനി നിർവഹിച്ചു. 

marthoma-meeting

തുടർന്ന് സഖ്യത്തിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്കയും ചെയ്തു. അതിനുശേഷം ഭദ്രാസന യുവ ജനസഖ്യം വൈസ് പ്രസിഡന്റ് സാം അച്ഛൻ 2 ദിനവൃത്താന്തം 7:14-16 വാക്യങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. അതിനുശേഷം യുവജനസഖ്യം സെക്രട്ടറി ബിജി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു സമഗ്രവിവരണം നൽകി. യുവജനസഖ്യം ഏറ്റെടുത്ത ഭദ്രാസനത്തിന്റെ മാർത്തോമ്മാ മീഡിയയുടെ ഫേസ് വൺ പ്രവർത്തനങ്ങൾ രീതിയിൽ നടന്നു കൊണ്ടിരിക്കുന്നതായി ബിജി അറിയിച്ചു. 

അതിനുശേഷം റവ: കെ.ഐ.ജോസ്, ജിനേഷ് നൈനാൻ, റെജി ജോസഫ് എന്നിവർ ആശംസകൾ അറിയിക്കയും ഷൈജു വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. തിരുമേനിയുടെ പ്രാർഥനയും ആശിർവാദത്തോടെ ഉദ്ഘാടന സമ്മേളനം സമംഗളം പര്യവസാനിക്കുകയും  ചെയ്തു. ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം അബ്ബാ ന്യൂസ് യുഎസ്എ വെബ് കാസ്റ്റ്  ചെയ്തു.       

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com