ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ റാന്നി മന്ദമരുതി കാരക്കാട്ടു ചെറുവാഴകുന്നേൽ സി. എസ്. എബ്രഹാമിന്റെ  ഭാര്യ അന്നമ്മ എബ്രഹാം (ലില്ലിക്കുട്ടി 66) വാഷിങ്ടനിൽ അന്തരിച്ചു. പരേത കല്ലൂപ്പാറ വാഴുവേലിൽ കുടുംബാംഗമാണ്.

മക്കൾ:ഷാനാ ജോൺ, ഷിബു എബ്രഹാം മരുമക്കൾ: ഷിബു ജോൺ, ലിജി ചെറിയാൻ കൊച്ചുമക്കൾ: സോനു, സോജു, സോഫി, ക്രിസ്സ്, മാത്യു, ഡേവിഡ് എന്നിവർ. ശവ സംസ്കാരം പിന്നീട്.  

മന്ദമരുതി ബഥേൽ മാർത്തോമാചർച്ച സേവികാ സംഘം സെക്രട്ടറിയായി ദീർഘകാലം സേവനം ചെയ്ത പരേത കഴിഞ്ഞ കുറെ വർഷങ്ങളിലായി  മാർത്തോമാ ചർച്ച ഓഫ് ഗ്രെയ്റ്റർ വാഷിങ്ടനിൽ സേവികാ സംഘം സജീവ പ്രവർത്തകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തല്പരയായിരുന്ന പരേത അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷനിലെ ഒരു മാതൃക പ്രവർത്തകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കു : ഷിബു എബ്രഹാം 1 301  346  6133 

അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി 

ന്യൂയോർക്ക്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ  സജീവ പ്രവർത്തകയായിരുന്ന അന്നമ്മ എബ്രഹാമിന്റെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു. കഴിഞ്ഞ പത്തു വർഷക്കാലമായി  ജീവ കാരുണ്യ പ്രവർത്തങ്ങളിൽ    മാതൃക സേവനം നടത്തിയ പരേതയുടെ വേർപാട് അമേരിക്കൻ മലയാളി സമൂഹത്തിനു തീരാനഷ്ടണ്. പരേതയുടെ വേർപാടിൽ ദുഖിതായിരിക്കുന്ന കുടുംബങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ എന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

വാർത്ത ∙ എബി മക്കപ്പുഴ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com