ADVERTISEMENT

ന്യൂയോർക്ക് ∙ കോവിഡ് കാലത്തു തൊഴിൽ നഷ്ടപെട്ടും ലോക് ഡൗൺ മൂലവും പലതരം വിഷമതകൾ  അഭിമുകീകരിച്ചു  നാട്ടിൽ മടങ്ങി എത്തുവാൻ കൊതിക്കുന്ന പ്രവാസികളുടെ മേൽ ക്വാറന്റീൻ ചെലവ് കൂടി അടിച്ചേൽപ്പികുനതിനുള്ള  സർക്കാർ തീരുമാനത്തിൽ  പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ശക്തമായി പ്രതിഷേധിച്ചു. തീരുമാനം ഉടൻ പിൻവലിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു  കേരള മുഖ്യ മന്ത്രിയോട് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു .ഇതുസംബന്ധിച്ചു മുഖ്യ മന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും  പിഎംഫ് ഗ്ലോബൽ പ്രസിഡന്റ് എം പീ സലീം അറിയിച്ചു .

ഗൾഫ് രാജ്യങ്ങളിൽ  കൊറോണ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുകയും, ശമ്പളം കുറയ്ക്കുകയും മറ്റു പല മനോവിഷമങ്ങളും അനുഭവിക്കുന്ന  പ്രവാസികളുടെ അവകാശത്തിൽ പെട്ടതായ കോടികളുടെ ഫണ്ട് വിവിധ എംബസിയുടെ കൈവശം ഉണ്ടായിട്ടും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നു ഒരു ചില്ലിക്കാശുപോലും സഹായധനമായി ലഭിക്കാതെ വളരെ കഷ്ടപ്പെട്ട് പാവപെട്ട തൊഴിലാളികൾ സ്വന്തം ചിലവിൽ ടിക്കറ്റ് എടുത്തു നാട്ടിൽ എത്തി കഴിഞ്ഞാൽ കേരള സർക്കാരിന്റെ ചാർജ് ഈടാക്കൽ തീരുമാനം ശരിയല്ല.

മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് ഫണ്ട് ഇരുപതിനായിരം കോടി രൂപ റിലീഫ് പാക്കേജ് എവിടെയാണ് ചിലവഴിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്തിനാണ് ഉപയോഗിക്കുന്നത് പ്രവാസികൾ പടുത്തുയർത്തിയ നവകേരള നായകർ പ്രവാസികൾക്കു ഇതാണോ കരുതി വെച്ചത്, കോവിഡ് കാലത്തു ഇത്രയധികം കരുതലും ശ്രദ്ധയും കേരള ജനതയോടും പ്രവാസികളോടും ഭാരതത്തിലെ മറ്റൊരു മുഖ്യമന്ത്രിയും സർക്കാരും കാണിച്ചിട്ടില്ല ലോകത്തിലെ പല രാജ്യങ്ങളും, പ്രവാസി സംഘടനകളും വിദേശ മാധ്യമങ്ങൾ വരെ കേരളത്തെ പ്രകീർത്തിച്ചു കാരണം കേരള സർക്കാർ കാണിച്ച ജാഗ്രതയും കരുതലും അത്ര മികച്ചതായിരുന്നു പക്ഷെ ഈ അവസരത്തിൽ ക്വാറന്റീൻ ചാർജ് ഈടാക്കുന്നത് സർക്കാർ ഇത് വരെ ചെയ്ത എല്ലാ കാര്യങ്ങൾക്കും കളങ്കം ചാർത്തുന്നതാണെന്നും പ്രതിഷേധാർഹമാണെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്ന് പി എം ഫ് ഗ്ലോബൽ പ്രസിഡന്റ് എം പി സലീം ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ഗ്ലോബൽ സെക്രട്ടറി സ്റ്റീഫൻ കോട്ടയം എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com