ADVERTISEMENT

ഒട്ടാവ∙ കാനഡയിലെ ക്‌നാനായ അംഗങ്ങൾ ഏവരും ചേർന്നുള്ള സമ്പൂർണ ബൈബിൾ പാരായണം ആരംഭിച്ചു. കാനഡ ക്നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ നേതൃത്വത്തിൽ നടക്കുന്ന തുടർച്ചയായ   ബൈബിൾ പാരായണത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ബൈബിളിലെ എല്ലാ പുസ്തകങ്ങളും പൂർത്തീകരിക്കാനാണ് വിഭാവന ചെയ്തിരിക്കുന്നത്. 

മിസ്സിസ്സാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ മെയ് 28 രാവിലെ 5 : 45 നു പ്രഭാത പ്രാര്ഥനയ്ക്കുശേഷം ബൈബിളിലെ ആദ്യ അധ്യായം വായിച്ചു ഉദ്ഘാടനം ചെയ്തു. കാനഡയിലുള്ള നൂറ്റിയമ്പതോളം വ്യക്തികൾ തുടർച്ചയായി 72 മണിക്കൂറുകൾക്കും വീഡിയോ മീറ്റിങ്ങിലൂടെ ഈ മഹനീയ ഉദ്യമത്തിൽ ഭാഗദേയത്വം വഹിക്കുന്നു. 

കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മെയ് 31 ഞായറാഴ്ച 11:30 (ഇന്ത്യൻ സമയം വൈകിട്ട് 9ന്)  ബൈബിളിലെ അവസാന അധ്യായം വായിച്ചു സമാപന സന്ദേശം നൽകുന്നതാണ്. ഡയറക്ടർ ചമ്പക്കര പത്രോസ് അച്ചനോടൊപ്പം  കാനഡയിലെ ഇടവകയിലെയിലെയും മിഷനുകളിലെയും പാരിഷ് കൌൺസിൽ അംഗങ്ങൾ കോ-ഓർഡിനേറ്റർസ് ആയി തുടർച്ചയായ ബൈബിൾ പാരായണത്തിന് നേതൃത്വം വഹിക്കുന്നു. കാനഡ ക്നാനായ കത്തോലിക്ക ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലെ (https://knanayaca.org/events/ ) വിഡിയോ കോൺഫറൻസ് ലിങ്ക് വഴി  ഇതിൽ പങ്കാളികൾ ആയി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com