ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ജൂൺ 19 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ജൂൺ 20 ശനി, 21 ഞായർ ദിവസങ്ങളിലും വൈകിട്ട് 5. 30 നാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്.

തിരുന്നാൾ ദിവസങ്ങളിലെല്ലാം വിശൂദ്ധ കുർബാന, വചന സന്ദേശം, ലദീഞ്ഞ്, ഈശോയുടെ തിരുഹ്യദയ നൊവേന, എന്നീ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും.

എക്സിക്യുട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്കു നേത്യത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com