ADVERTISEMENT

ന്യൂജഴ്‌സി ∙ കോൺഗ്രസ്‌ ഇല്ലാത്ത ഇന്ത്യയെപറ്റി നമുക്ക്‌ സങ്കൽപ്പിക്കുവാൻ തന്നെ പ്രയാസം ആണെന്ന് ആലത്തൂർ എം പി  രമ്യ ഹരിദാസ്‌. കോൺഗ്രസ്സിലേക്ക്‌ കൂടുതൽ ജനങ്ങളെ ആകർഷിക്കുവാൻ ഓരോ കോൺഗ്രസ്‌‌ പ്രവർത്തകരും അവർ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ഭാഗത്ത്‌ നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണു വേണ്ടത്‌‌‌‌ എന്ന് രമ്യ പറഞ്ഞു. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ കേരള ന്യൂജഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു രമ്യ.  ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ രമ്യ പ്രകീർത്തിച്ചു. ലോകത്തിന്റെ പല കോണുകളിലുമുള്ള മലയാളി സമൂഹത്തിനു ഓവർസീസ്‌ കോൺഗ്രസ്‌ നീട്ടുന്ന സഹായ ഹസ്തങ്ങൾ വളരെ വിലപ്പെട്ടതാണെന്നും തുടർന്നും അത്തരം സഹായങ്ങൾ ഉണ്ടാവണമെന്നും രമ്യ അഭ്യർഥിച്ചു.

രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രമ്യ ഹരിദാസ് എം പി  തന്റെ ജീവിതാനുഭവങ്ങളും പ്രവർത്തനരീതികളും ഒക്കെ പ്രവാസികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ വിവരിക്കുകയുണ്ടായി, ഇങ്ങനെയുള്ള യുവത്വങ്ങളിലാണ് ഇന്ത്യാമഹാരാജ്യത്തിലെ സാധാരണക്കാരുടെ പ്രതീക്ഷയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

കേരള ചാപ്റ്റർ പ്രസിഡന്റ്‌ ലീല മാരേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐഒസി  ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡ,  ഐഒസി യുഎസ്എ  പ്രസിഡന്റ്‌ മൊഹിന്ദർ സിംഗ്‌ ഗിൽസിയാൻ, വൈസ്‌ ചെയർമാൻ ജോർജ്‌ എബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ പോൾ കറുകപ്പള്ളി, സെക്രട്ടറി ജെനറൽ ഹർഭജൻ സിങ്, ട്രഷറർ ജോസ്‌ ചാരുമൂട്‌, കേരള ചാപ്റ്റർ ചെയർമാൻ തോമസ്‌ മാത്യു, ജനറൽ  സെക്രട്ടറി സജി കരിമ്പന്നൂർ മറ്റു‌നേതാക്കളും പങ്കെടുത്തു. സോഫിയ മാത്യുവും ജോഫി മാത്യുവും മോഡറേറ്റർമാരായിരുന്ന യോഗത്തിൽ കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നും ഗൾഫ്‌ നാടുകളിൽ നിന്നുമുള്ള പ്രവർത്തകർ സാന്നിധ്യമറിയിച്ചു.പ്രവർത്തനോദ്‌ഘാടനത്തിൽ പങ്കെടുത്തഎല്ലാവർക്കും ചാപ്റ്റർ ജനറൽ സെക്രട്ടറി ജോസഫ്‌ ഇടിക്കുള കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com