ADVERTISEMENT

ന്യുയോർക്ക് ∙ മാർത്തോമ്മാ സഭയുടെ മുൻ സഭാകൗൺസിൽ അംഗവും, മുൻ എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ് അംഗവും, നീണ്ട ഒൻപത് വർഷം നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന ട്രഷററും ആയിരുന്ന ഡോ.ജോൺ പി.ലിങ്കന്റെ (80) നിര്യാണത്തിൽ മാർത്തോമ്മ സഭയ്ക്ക് വേണ്ടി സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായും, നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസും അനുശോചിച്ചു.

ടെക്‌സാസിലെ ലെബക്ക് ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയുടെ സ്ഥാപകനും, നോർത്ത് അമേരിക്കയിലെ മാർത്തോമ്മ അത്മായ നേതൃത്വ‌നിരയിൽ പ്രമുഖനും, അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലെബക്ക് എന്ന പട്ടണത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ പ്രമുഖനായ ദന്തഡോക്ടറും ആയിരുന്നു.

കാർത്തികപ്പള്ളി പാണ്ടിയാലക്കൽ പരേതരായ പി.പി ജോണിന്റെയും റേച്ചലിന്റെയും മകനായി ജനിച്ച ഡോ.ജോൺ ലിങ്കൺ വളർന്നതും പഠിച്ചതും മദ്രാസിൽ ആയിരുന്നു. ആ കാലഘട്ടങ്ങളിൽ ആ പ്രദേശത്തെ വൈദീകൻ ആയിരുന്ന ഇന്നത്തെ മാർത്തോമ്മ മെത്രാപ്പോലീത്തായും ആയി തുടങ്ങിയ അടുപ്പം പിന്നീട് അമേരിക്കയിൽ സന്ദർശനത്തിന് എത്തുമ്പോൾ എല്ലാം ഡോ.ലിങ്കന്റെ ഭവനത്തിൽ മെത്രാപ്പൊലീത്ത വിശ്രമിച്ചേ മടങ്ങിപോകാറുള്ളു. ഡോ.ലിങ്കന്റെ വേർപാട് മൂലം നല്ല ഒരു സഭാ സ്നേഹിതനെ ആണ് നഷ്ടപെട്ടത് എന്ന് ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

പ്രമുഖ ന്യുറോളജി സ്പെഷ്യലിസ്റ് ആയ ഡോ.ആനീ ലിങ്കൺ ആണ് സഹധർമ്മിണി. ഹൂസ്റ്റണിൽ ഉള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഹെൽത്ത് ആൻഡ് സയൻസ് സെന്ററിൽ ന്യുറോളജി ഡിപ്പാർട്ട്മെന്റിൽ പ്രൊഫസർ ആയ ഡോ.ജോൺ അനിൽ ലിങ്കൺ, ഡോ.എബ്രഹാം സുനിൽ ലിങ്കൺ, ലീന റെയ്‌ച്ചൽ റേ എന്നിവരാണ് മക്കൾ. സംസ്കാര ചടങ്ങുകളുടെ സമയം അറിയിക്കുന്നതാണെന്ന് ഇടവക വികാരി റവ.സോനു വർഗീസ് അറിയിച്ചു.

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ അധ്യക്ഷതയിൽ ജൂൺ 18 വ്യാഴാഴ്ച വൈകിട്ട് ന്യുയോർക്ക് സമയം 8 മണിക്ക് സൂമിലൂടെ അനുസ്മരണം നടത്തുമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.

Meeting ID : 843 6837 6147

Password : 015168

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com