ADVERTISEMENT

ഹൂസ്റ്റൺ ∙ ടെക്സസ് ലബക്കിൽ അന്തരിച്ച ഡോ. ജോൺ പി. ലിങ്കന് ഇന്റർ നാഷണൽ പ്രയർ ലൈൻ സമ്മേളനം ആദരാജ്ഞലി അർപ്പിച്ചു. ജൂൺ 16 ചൊവ്വാഴ്ച വൈകിട്ട് ചേർന്ന ഐപിഎൽ സമ്മേളനത്തിൽ കോഡിനേറ്റർ ടി. എ. മാത്യു അനുസ്മരണ പ്രസംഗം ചെയ്തു.

നോർത്ത് അമേരിക്കാ യൂറോപ്പ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആദ്യ സോണൽ കൗൺസിലംഗം, ഭദ്രാസന രൂപീകരണ കമ്മിറ്റി അംഗം, മൂന്നു തവണ ഭദ്രാസന ട്രസ്റ്റി, മർത്തോമ പ്രതിനിധി മണ്ഡലാംഗം, സഭാ കൗൺസിലംഗം, എപ്പിസ്ക്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിൽ മർത്തോമ സഭയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരം ഡോ. ലിങ്കന് ലഭിച്ചിരുന്നുവെന്ന് ടി. എ. മാത്യു അനുസ്മരിച്ചു.

കേരളത്തിലും അമേരിക്കയിലും നിരവധി വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനായി ആവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതിൽ ഡോ. ലിങ്കൻ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിങ്കനുമായി അടുത്തിടപഴകുന്നതിന് ലഭിച്ച സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ സ്വഭാവ ശ്രേഷ്ഠതയും സ്നേഹവും കരുതലും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

dr-lincoln-wife

മർത്തോമാ സഭയുടെ നിർണായക തീരുമാനങ്ങൾ കൈകൊള്ളുന്ന സുപ്രധാന സമിതികളിൽ ലിങ്കന്റെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും ഗൗരവമായി പരിഗണിക്കപ്പെട്ടിരുന്നതായും കോർഡിനേറ്റർ (ഐപിഎൽ) സി.വി. സാമുവേൽ അനുസ്മരിച്ചു. ലിങ്കച്ചന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾ, സ്നേഹിതർ എന്നിവർക്ക് ആശ്വാസവും ധൈര്യവും ലഭിക്കുന്നതിനായി പ്രത്യേകം പ്രാർഥിക്കുന്നതായും ഐപിഎൽ കോർഡിനേറ്റർമാർ പറഞ്ഞു. റവ. കെ. വി. കുരുവിള അച്ചൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com