ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളയുടെ ടെലി കോൺഫറൻസിലൂടെ ന്യൂയോർക്ക് ചാപ്റ്ററിന്റെ രൂപീകരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് വർഗീസ് പോത്താനിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന ടെലി– മീറ്റിങ്ങിൽ ചെയർമാനായി തോമസ് കോശി. വൈസ് പ്രസിഡന്റുമാരായി: ബിജു ജോൺ, ഫിലിപ്പ് പണിക്കർ, ചെറിയാൻ പൂപ്പള്ളി, ഇന്നസന്റ് ഉലഹന്നാൻ എന്നിവരെയും ജനറൽ സെക്രട്ടറിയായി ഷാജു സാം. സെക്രട്ടറിമാരായി : രാജു വർഗീസ്, ചാക്കോ മാത്യു. ജോയിന്റ് സെക്രട്ടറിമാരായി:  ജേക്കബ് ഗീവർഗീസ്, പോൾ ജോസ് എന്നിവരെയും, ട്രഷറാറായി : റജി വർഗീസ്. ജോയിന്റ് ട്രഷറാറായി ജയിംസ് ഇളംപുരയിടത്ത് എന്നിവരെ തിരഞ്ഞെടുത്തു. 

കമ്മിറ്റി അംഗങ്ങള്‍: ഡോ. നന്ദകുമാർ, ജെയിംസ് ഏബ്രഹാം, സനിൽ സാജു, രാജ് തോമസ്, ഷാജി സുധാകരൻ, ബാബുക്കുട്ടി വിത്സൻ, ലാജി തോമസ്, ടോം നൈനാൻ, വർഗീസ് സെക്കറിയ, രാജു ഏബ്രഹാം, ബെൻ കൊച്ചീക്കാരൻ, തോമസ് ഐസക്, മത്തായി ജോൺ,  ജോർജ് ചെറുപുരം, ജേക്കബ് അലക്സ്, സിബു ജേക്കബ്, കെ. സി. തോമസ്, ഉഷ ബോബി, മിനി ജോസ്, വർഗീസ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

ന്യൂയോർക്ക് ചാപ്റ്ററിന്റെ രൂപീകരണത്തിന് മാർഗനിർദേശങ്ങൾ നൽകിയ കേരള ചാപ്റ്റർ യുഎസ്എയുടെ പ്രസിഡന്റ് ലീലാ മാരേട്ട് ആശംസകൾ നേർന്നുകൊണ്ട് പുതിയ ടീമിനെ അനുമോദിച്ചു. ഐഒസി നാഷനൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, ട്രഷറർ ജോസ് ചാരുംമൂട്, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ രാജൻ പടവത്തിൽ എന്നിവർ ന്യൂയോർക്ക് ടീമിന് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു.

ന്യൂയോർക്ക് ഏരിയായിലുള്ള എല്ലാ കോൺഗ്രസ് അനുഭാവികളെയും ഐഒസിയുടെ പുതിയ ടീമിനോട് ചേർന്ന് പ്രവർത്തിക്കാൻ പ്രസിഡന്റ് വർഗീസ് പോത്താനിക്കാട് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com