ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പൗരസ്ത്യ സുവിശേഷ സമാജം മിഷ്യനറി ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സഭാംഗങ്ങൾക്കായി ഡിപ്ലോമ ഇൻ സേക്രട്ട്, തിയോളജി എന്ന പേരിൽ ഒരു വർഷത്തെ ഓൺലൈൻ പഠന കോഴ്സ് ആരംഭിക്കുന്നു. ബൈബിൾ പഠനം, തിയോളജി, ലിറ്റർജി ചർച്ച് ഹിസ്റ്ററി ആന്റ് ഫെയിത്ത് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിലബസ് അനുസരിച്ചാണ് പഠന പദ്ധതി തയാറാക്കിയിട്ടുള്ളത്.

ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ജൂൺ 21 ഞായറാഴ്ച അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് ഓൺലൈനിലൂടെ നിർവഹിച്ചു. സഭാ വിശ്വാസികൾക്ക് വിശദമായ ബൈബിൾ പഠനത്തിനും വിശ്വാസാചാരാനുഷ്ഠാനങ്ങളിലും സഭാചരിത്രത്തിലും ഗണ്യമായ പ്രാവീണ്യം നേടുന്നതിനും അതുവഴി വരുംതലമുറക്ക് അത് പ്രയോജനപ്പെടുന്നതിനുമുള്ള ഒരവസരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ തുടർഘട്ടമെന്ന നിലയിൽ യുവജനങ്ങൾക്കായി ഇംഗ്ലീഷ് മീഡിയത്തിലും ആരംഭിക്കുവാൻ ആഗ്രഹിക്കുന്നതായി അഭിവന്ദ്യ മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഈ പദ്ധതി ഏറെ അനുഗ്രഹകരമായി പ്രാവർത്തികമാക്കുവാൻ ദൈവം കൃപയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു.

പൗരസ്ത്യ സുവിശേഷ സമാജം കേന്ദ്ര ഓഫീസിൽ ചേർന്ന യോഗത്തിൽ സമാജം പ്രസിഡന്റ് അഭിവന്ദ്യ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപോലീത്താ അദ്ധ്യക്ഷം വഹിച്ചു. സമാജം ജനറൽ സെക്രട്ടറി റവ. ഫാ. തങ്കച്ചൻ വർഗീസ് സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ എം. സി. വർക്കി കോഴ്സിന്റെ വിശദാംശങ്ങളും നടത്തിപ്പും ഉൾക്കൊള്ളിച്ചുകൊണ്ട് മുഖ്യപ്രഭാക്ഷണം നടത്തി. വെരി. റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പാ (സുവിശേഷ സമാജം വൈസ് പ്രസിഡന്റ്), റവ. ഫാ. ഡോ. പ്രിൻസ് മണ്ണത്തൂർ, റവ. ഫാ. വർഗീസ് പോൾ (കോർഡിനേറ്റർ, അമേരിക്ക) റവ. ഫാ. വർഗീസ് കുറ്റിപ്പുഴ, സാബു കുരിയൻ (റജിസ്ട്രാർ) എന്നിവർ ആശംസകൾ അർപ്പിച്ചു. സിജു ടി. പോൾ (കോഴ്സ് കോർഡിനേറ്റർ) നന്ദി രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT