ADVERTISEMENT

ടൊറന്റോ∙ കാനഡ ക്നാനായ കത്തോലിക്ക ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പിതൃദിനത്തോടനുബന്ധിച്ചു ക്നാനായ സമുദായ ക്വിസ് മത്സരം സംഘടിപ്പിച്ചു.  പിതൃദിനമായ ജൂൺ 21 ഞായറാഴ്ചത്തെ ദിവ്യബലിക്കുശേഷം കഹൂട്ട് എന്ന ഓൺലൈൻ ആപ്ലിക്കേഷൻ വഴിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 

കാനഡയിലെ വിവിധ ഭാഗങ്ങളിൽ നിന്നു സമുദായ അംഗങ്ങൾ അത്യന്തം ആവേശത്തോടു കൂടി പങ്കെടുത്ത  മത്സരത്തിൽ പീറ്റർ & ആൻ മഠത്തിപ്പറമ്പിൽ കുടുബം ജോയി & എൽസമ്മ പുളിക്കൽ സ്പോൺസർ ചെയ്ത ഒന്നാം  സമ്മാനം  കരസ്ഥമാക്കി. സിസ്‌മോൻ & ഷൈനി തറക്കൽ സ്പോൺസർ ചെയ്ത രണ്ടാം സ്ഥാനത്തിന്  പ്രിൻസ് & സിനു പടിയാനിക്കൽ  കുടുംബം അർഹരായി. മജീഷ് & ദീന കീഴേടത്തുമലയിൽ സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം ജോൺ & സുനി അരയത്ത് കുടുംബം  കരസ്ഥമാക്കി. 

കാനഡയിലെ അൻപതിൽപരം കുടുംബങ്ങൾ സമുദായ ബോധവൽക്കരണത്തിനായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തു.കാനഡ ക്നാനായ കത്തോലിക്ക ഡിറക്ടറേറ്റിന്റെ ഡയറക്ടർ മോൺ. പത്രോസ് ചമ്പക്കര  പിതൃദിനാഘോഷങ്ങൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com