ADVERTISEMENT

വാഷിങ്ടൻ ∙ അമേരിക്കയിൽ അഭയം തേടിയെത്തിയ ചിലരെ തിരിച്ചയക്കുന്നതിന് ട്രംപ് ഭരണ കൂടത്തിന് സുപ്രീം കോടതിയുടെ പച്ചകൊടി.

ഫെഡറൽ കോടതിയിൽ കൂടുതൽ സഹായത്തിന് അപേക്ഷിക്കുന്നതിൽ നിന്നും അവരെ തടയുന്നതിനും ഫെഡറൽ ജഡ്ജിയുടെ ചേംബറിൽ കേസ്സെടുക്കുന്നതിനു മുൻപ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.

ഒമ്പതംഗ ബഞ്ചിൽ 7 പേർ അനുകൂലമായി വിധിയെഴുതിയപ്പോൾ 2 പേർ വിയോജിപ്പ് പ്രകടിപ്പിച്ചു.ശ്രീലങ്കയിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടൊരാൾ അവിടെ പീഡനം സഹിക്ക വയ്യാതെയാണ് അമേരിക്കയിലേക്ക് അഭയം തേടിയെത്തിയതെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടു. മെക്സിക്കോ അതിർത്തിയിലൂടെ അമേരിക്കയിൽ നുഴഞ്ഞു കയറിയ ഇയാൾക്കനുകൂലമായി നേരത്തെ ലോവർ കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഈ വിധി ഹൈ– കോർട്ട് മാറ്റിയെഴുതുകയാണെന്ന് ജസ്റ്റിസ് സാമുവൽ അലിറ്റൊ വിധിച്ചു. വിജയകുമാർ തുറസ്സിംഗം എന്നയാളെ  ഉടനെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇവിടെ അഭയം തേടിയെത്തിയ നാലിൽ മൂന്നു ഭാഗവും പ്രാഥമിക സ്ക്രീൻ ടെസ്റ്റിൽ വിജയിച്ചിട്ടുണ്ടെന്നും എന്നാൽ വിജയകുമാറിന് അതിനു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മെക്സിക്കൊ– അമേരിക്കാ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയവർ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടാൽ അവരെ കയറ്റി അയക്കുക എന്നതാണ് ഈ  വിധി മുന്നറിയിപ്പ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com