ADVERTISEMENT

ഷിക്കാഗോ∙ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക  പെരുന്നാളും  ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

2020 - ലെ പെരുന്നാൾ ജൂൺ 28 ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്‌, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റി. പെരുന്നാൾ  ശുശ്രൂഷകൾ  വികാരി റവ.ഫാ. ഹാം ജോസഫ്‌,  റവ.ഫാ. രാജു ഡാനിയേൽ, ഡീക്കൻ ജോർജ് പൂവത്തൂർ  എന്നിവരുടെ കാർമികത്വത്തിൽ നടത്തും.

chicago-orthodox-church-2

ജൂലൈ 3 വെള്ളിയാഴ്ച വൈകിട്ട് ആറിനു സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് വിശുദ്ധ കുർബാനയും നടത്തുന്നതാണ്. ജൂലൈ 4 ശനിയാഴ്ച വൈകിട്ട് ആറിനു സന്ധ്യാ നമസ്കാരം, വചന  ശുശ്രൂഷ  എന്നിവ നടക്കും.ജൂലൈ 5  ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന , റാസ, ശ്ലൈഹീക വാഴ്‌വ്  എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും. 

COVID-19 സിറ്റി, സ്റ്റേറ്റ് ഗൈഡ്‌ലൈൻസ്  അനുസരിച്ചു  പെരുന്നാൾ ദിവസങ്ങളിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത നിശ്ചിത ഇടവകാംഗങ്ങൾ മാത്രമായിരിക്കും ശുശ്രൂഷകളിൽ സംബന്ധിക്കുക. മറ്റുള്ളവർക്ക് ഓൺലൈൻ ആയി ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്. 

മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ ഓൺലൈൻ ആയി പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്റി കോശി ജോർജ്, സെക്രട്ടറി വിപിൻ ഈശോ എബ്രഹാം, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ഡീക്കൻ ജോർജ്ജ് പൂവത്തൂർ, ലിജു മാത്യു, റ്റിജിൻ തോമസ് എന്നിവർ അറിയിച്ചു. 

താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.  https://www.facebook.com/StThomasOrthodoxChurchChicago/

കൂടുതൽ വിവരങ്ങൾക്ക് :

റവ.ഫാ.ഹാം ജോസഫ് (വികാരി) (708) 856-7490

കോശി ജോർജ്  (ട്രസ്റ്റീ) (224) 489-8166

വിപിൻ ഈശോ എബ്രഹാം(സെക്രട്ടറി) (980) 422-2044

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com