ADVERTISEMENT

ന്യൂയോർക്ക് ∙  നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍സിന്റെ (നന്മ) സംരംഭകത്വ ക്ലബായ ഇന്‍സ്പയറിന് (Inspire) ഉജ്ജ്വല തുടക്കം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും പുതിയ ആശയങ്ങള്‍ക്ക്  ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുവാനും രൂപീകരിച്ച ക്ലബാണ് ഇന്‍സ്പയര്‍. നന്മ പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞു പയ്യോളി, ക്ലബിനെ പരിചയപ്പെടുത്തി. 

ജൂണ്‍ 21നു  ഇന്‍സ്പയറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.  വര്‍ഷങ്ങള്‍ക്കു മുമ്പ്  അജ്മാനില്‍ സേവനാവശ്യാര്‍ത്ഥം എത്തിയ തന്‍റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളെ അദ്ദേഹം വിശദീകരിച്ചു. അവസരങ്ങള്‍ നിങ്ങളുടെ വാതിലില്‍  മുട്ടുമ്പോള്‍ ശബ്ദത്തെ കുറ്റപ്പെടുത്താതെ വാതില്‍ തുറക്കാന്‍ സന്നദ്ധരാവണം. ദൈവാനുഗ്രഹവും കഠിനാധ്വാനവും ശരിയായ കാഴ്ചപ്പാടും ലക്ഷ്യവും സമര്‍പ്പിത ടീമും ശരിയായ തീരുമാനവുമാണ് സംരംഭങ്ങളുടെ വിജയ മന്ത്രം. 

ഭാവിയിലെ സാധ്യതകളെ കണ്ടുകൊണ്ടുള്ള സംരംഭങ്ങള്‍ക്കു അടുത്ത തലമുറയെ പ്രാപ്തരാക്കണം. ജീവിതത്തിലെ  എല്ലാ രംഗങ്ങളിലും തങ്ങളുടെ ഭാഗം ഫലപ്രദമാക്കാന്‍ എല്ലാവരും സമയം കണ്ടെത്തണം. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നതിലൂടെ വിജയം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ബേബി ഹൈഫ അബ്ദുറഷീദിന്‍റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ നന്മ മുന്‍ പ്രസിഡന്റ് യു.എ. നസീര്‍ ആമുഖഭാഷണം നടത്തി. പ്രസിഡന്റ് സിനാഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിറോസ് മുസ്തഫ 'ഇന്‍സ്പയറി'ന്‍റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി. നന്മ ചെയര്‍മാന്‍ സമദ് പൊനേരി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com