sections
MORE

അമേരിക്കൻ ഉപനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കോവിഡ്–19 പടരുന്നു

SHARE

ഏപ്രിൽ മുതൽ പടർന്നു പിടിക്കുന്ന മഹാമാരി യുഎസിലെ പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് എന്ന ധാരണയാണ് മാധ്യമ റിപ്പോർട്ടുകൾ നൽകിയിരുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഉപനഗരങ്ങളിലും മുൻ ആഴ്ചകളെക്കാൾ, കഴിഞ്ഞ ദിവസത്തെക്കാൾ വലിയ വർധനയാണ് രോഗ വ്യാപനത്തിൽ സംഭവിക്കുന്നത്.

വലിയ സൺ ബെൽറ്റ് സംസ്ഥാനങ്ങളായ ടെക്സസ്, ഫ്ലോറിഡ പോലെയുള്ള സംസ്ഥാനങ്ങളിലാണ് ദിനംപ്രതി ആയിരക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉദാഹരണം കാൻസസാണ്. ജൂൺ ആദ്യവാരം വരെ എല്ലാം നിയന്ത്രണത്തിലാണ് എന്ന ധാരണയാണ് നൽകിയത്. ജൂൺ 5ന് 7 ദിവസത്തെ ശരാശരി 96 ആയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇത് 211 ആയി ഉയർന്നു. യുഎസ് ആർമി കമാൻഡർ ഫോർട്ട് റൈലിയിൽ നിന്ന് തന്റെ സേനാംഗങ്ങൾക്ക് പ്രദേശത്ത് ഏവർക്കും പ്രിയമുള്ള റസ്റ്ററന്റ് – ബാർ ഡിസ്ട്രിക്ടിൽ നിന്നു വിട്ടു നിൽക്കാൻ ഓർഡർ നൽകി. പ്രത്യേകിച്ച് രാത്രി 10 മണിക്കു ശേഷം. കാരണം കോവിഡ്–19ന്റെ വ്യാപനമാണ്. ഇവിടെ  കന്നുകാലികൾ മനുഷ്യരെക്കാൾ കൂടുതലാണ്. അവയ്ക്കു രോഗം ബാധിച്ചാലുള്ള അവസ്ഥ വളരെ, വളരെ മോശമായിരിക്കും.

ഐഡഹോയിലും ഒക്കലഹോമയിലും ഇതു പോലെ ചെറിയ തുടക്കത്തിൽ നിന്നാണ് മൂന്നാഴ്ചയ്ക്കുള്ളിൽ രോഗ വ്യാപനം ഉണ്ടായത്. ഏഴു ദിവസത്തെ പ്രതിദിന ശരാശരി 81 ൽ നിന്ന് 376 ആയി ഉയർന്നു. ഇത് ഒക്‌ലഹോമയിലെ കണക്ക്. ഐഡഹോയിൽ 40ൽ നിന്ന് 160 ആയി മാറി. കലിഫോർണിയ, അർക്കൻസ, മിസ്സൗറി, കാൻസസ്, ടെക്സസ്, ഫോറിഡ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗബാധിതർ ഇരട്ടിയിലധികമായി എന്നു ജോൺസ് ഹോപ്കിൻസ് സമാഹരിച്ച വിവരങ്ങൾ വെളിപ്പെടുത്തി. കലിഫോർണിയായിലെ ലാസൻ കൗണ്ടിയിൽ കേസുകൾ ഒൻപതിൽ നിന്ന് 172 ആയി. അർക്കൻസയിലെ ഹോട്ട് സ്പ്രിംഗ് കൗണ്ടിയിൽ 46ൽ നിന്ന് 415 ആയി. ഈ രണ്ടു കൗണ്ടികളിലെയും വർധന അവിടെയുള്ള ജയിൽ അന്തേവാസികൾക്കിടയിലുള്ള രോഗവ്യാപനം മൂലമാണ് സംഭവിച്ചത്.

മിസ്സൗറിയിലെ മക്ഡൊണാൾഡ് കൗണ്ടിയിലെ ടൈസൺ ചിക്കൻ പ്രോസ‌സിംഗ് പ്ലാന്റിലെ ടെസ്റ്റിംഗിലാണ് രോഗം പടരുന്നത് കണ്ടെത്തിയത്. മിസ്സൗറിയിൽ ആശങ്കകൾ ഉയർത്തുന്ന പ്രവണതയാണ് കാണുന്നത്. കാൻസാസ് സിറ്റി മേയർ ക്വിന്റൺ ലുക്കാസ് ജീവനക്കാരോടും കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകാരോടും ആറടി അകലം പാലിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുവാൻ ആവശ്യപ്പെട്ടു. കാൻസസ് നഗരത്തിൽ സംസ്ഥാന അതിർത്തിയിൽ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കി. എന്നാൽ മാസ്ക്ക് ധരിക്കണമെന്ന് ഓർഡർ പുറപ്പെടുവിക്കുവാൻ പല രാഷ്ട്രീയ നേതാക്കളും മടി കാണിക്കുന്നു. ഉപയോഗിക്കുവാൻ കൂടുതൽ താൽപര്യപ്പെടുന്നത് ഡെമോക്രാറ്റ് നേതാക്കളാണ്. വെള്ളിയാഴ്ച രോഗബാധിതരുടെ പ്രതിദിന സംഖ്യ യുഎസിൽ ആദ്യമായി 45,3000 ആയി. ഒരു ദിവസം മുൻപത്തെ റെക്കോർഡ് 40,000 ആയിരുന്നുവെന്ന് ജോൺസ് ഹോപ്കിൻസ് റിപ്പോർട്ടിൽ പറഞ്ഞു.

രോഗബാധിതരുടെ വർധന യുഎസിൽ ടെസ്റ്റിങ് വർധിച്ചത് മൂലമാണ് എന്നൊരു വിശദീകരണമുണ്ട്. എന്നാൽ രോഗ വ്യാപനം ശക്തമായി മടങ്ങി വരുന്നു എന്നും ചിലർ വാദിക്കുന്നു. മരണ സംഖ്യയും ഹോസ്പിറ്റലൈസേഷനും ടെസ്റ്റുകൾ പോസിറ്റീവാകുന്നതും ഇതിന്റെ സൂചനയാണെന്ന് ഇവർ പറയുന്നു.

ഏപ്രിൽ മധ്യത്തിൽ പ്രതിദിന മരണം 2,200 നടുത്തായിരുന്നു. ഇപ്പോൾ ഇത് 600 ആയി കുറഞ്ഞിട്ടുണ്ട്. ഇതിന് കാരണം മെച്ചപ്പെട്ട ചികിത്സയുടെ ലഭ്യതയും ഇപ്പോൾ രോഗബാധിതരാകുന്നവർ പ്രായം കുറഞ്ഞവരാണെന്ന വസ്തുതയുമാണ്.

യുഎസിൽ സ്ഥാപനം വീണ്ടും തുറന്നത് വീണ്ടും അടയ്ക്കുവാൻ പല സംസ്ഥാന ഗവർണർമാരും ഓർഡർ നൽകിക്കഴിഞ്ഞു. ടെക്സസിൽ ഗവർണർ ഗ്രെഗ് ആബട്ട് റസ്റ്ററന്റുകൾ വീണ്ടും 50% കപ്പാസിറ്റി പ്രവർത്തിക്കുവാനും ജനക്കൂട്ടങ്ങൾ നിയന്ത്രിക്കുവാൻ പ്രാദേശിക അധികാരിക്ക് അധികാരവും നൽകി ഓർഡറിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA