ADVERTISEMENT

ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഒരാഴ്ച തുടർച്ചയായി വർധനവ്. ജൂൺ 30ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 601 പേർക്ക് രോഗം സ്ഥിരീകരിക്കുകയും കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി കൗണ്ടി ജില്ലാ ജഡ്ജി ക്ലെ ജങ്കിംഗ്സ് അറിയിച്ചു.

അടുത്തിടെയൊന്നും സംഭവിക്കാത്ത രീതിയിൽ ഒരൊറ്റ ദിവസം (ജൂൺ 30ന്)  20 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസമായി ശരാശരി 513 കോവിഡ് രോഗികളെ കണ്ടെത്തിയപ്പോൾ ജൂൺ 1 മുതലുള്ള ഏഴു ദിവസം ശരാശരി 209 രോഗികളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 30 ന് മുൻപ് ഒരു ദിവസം ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 572 ആയിരുന്നു.

social-distancing

ടെക്സസിൽ പൊതുവെ രോഗികളുടെ എണ്ണം ദിവസവും വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഫെയ്സ് മാസ്ക്ക് നിർബന്ധമാക്കികൊണ്ടു സംസ്ഥാന ഗവൺമെന്റ് ഉത്തരവിറക്കണമെന്ന് കൗണ്ടി ജഡ്ജി ആവശ്യപ്പെട്ടു. ഡാലസ് കൗണ്ടിയിൽ ഒരൊറ്റ ദിവസം മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 619 ആണ്. ജൂൺ 29 നായിരുന്നുവെന്നും ജഡ്ജി പറഞ്ഞു. മെമ്മോറിയൽ ഡേയ്ക്കുശേഷം ഉണ്ടായ വർധന, ജൂലൈ 4 വാരാന്ത്യത്തോടെ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com