ADVERTISEMENT

ഷിക്കാഗോ∙വന്ദേഭാരത് മിഷന്റെ ഭാഗമായി ഷിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനം ജൂലൈ 1ന് ഒഹയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു കൃത്യം 12 മണിക്കു തന്നെ പുറപ്പെട്ടു. വീസ കാലാവധി കഴിഞ്ഞവരും വിസിറ്റിങ് വീസയില്‍ വന്നവരുമായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. 

ലോക് ഡൗണ്‍ തുടങ്ങിയ ശേഷം ഷിക്കാഗോയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനസര്‍വീസായിരുന്നു ഇത്. യാത്രക്കാര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായി ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ്‌ഫോഴ്‌സിന്റെ സേവനം എയര്‍പോര്‍ട്ടില്‍ ലഭ്യമായിരുന്നു. നിറഞ്ഞ സംതൃപ്തിയോടെയായിരുന്നു എല്ലാവരും യാത്രയയത്. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ഫോമ ടാക്‌സ് ഫോഴ്‌സ് നടത്തുന്ന സേവനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നു യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. 

fomaa-2

വിമാന സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച കേന്ദ്ര സര്‍ക്കാരിനോടും, ഇന്ത്യന്‍ എംബസി, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായും ജൂലൈ 5നു പുറപ്പെടുന്ന വിമാനത്തിന്റെ  ബുക്കിങ് ഓണ്‍ലൈനില്‍ ആരംഭിച്ചതായും ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജും, റീജനല്‍ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടും അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com