ADVERTISEMENT

ഡെലവെയർ ∙ അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നൽകുമെന്നാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജൊ ബൈഡൻ പറഞ്ഞു.

ജൂലായ് 1ന് ഡെലവെയർ വിൽമിംഗ്ടണിൽ സംഘടിപ്പിച്ച വെർച്ച്വൽ ഫണ്ട് റെയ്സിംഗ് സമ്മേളനത്തിലാണ് ബൈഡൻ ഈ ഉറപ്പു നൽകിയത്. ബേക്കൺ കാപ്പിറ്റൽ പാർട്ട്ണേഴ്സ് സിഇഒ അലൻ ലവന്തൽ ബൈഡനുമായി സംവദിക്കുന്നതിനിടയിൽ അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

യുഎസ്– ഇന്ത്യ സിവിൽ ന്യുക്ലിയർ എഗ്രിമെന്റ് അംഗീകരിപ്പിക്കുന്നതിൽ എട്ടുവർഷം വൈസ് പ്രസിഡന്റ് എന്ന നിലയിൽ ശക്തമായ സമ്മർദം ചെലുത്തിയിരുന്നതിൽ താൻ അഭിമാനിക്കുന്നതായും ബൈഡൻ പറഞ്ഞു.കൊറോണ വൈറസിനെ തടയുന്നതിന് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളിൽ താൻ അസന്തുഷ്ടനാണെന്നും ഈ പാൻഡമിക്കിൽ നിന്നും രാഷ്ട്രത്തെ രക്ഷിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡൻ പറഞ്ഞു.

സുന്ദരമായ ഒരുഭാവി കെട്ടിപ്പടുക്കുന്നതിന് അമേരിക്കക്ക് ഇപ്പോൾ ധീരമായ ഒരു നേതൃത്വം ആവശ്യമാണെന്നും നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ വിജയിക്കുകയാണെങ്കിൽ ആ സ്വപ്നം യാഥാർത്ഥ്യമാകുമെന്നും ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കൻ ജനത ആഗ്രഹിക്കുന്നതും അതാണെന്ന് ബൈഡൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com