ADVERTISEMENT

വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന്റെ പാതയിലാണ് യുഎസ് കോൺഗ്രസ്. മധ്യ ടെക്സസിലുള്ള ഫോർട്ട്ഹുഡിന്റെയും ദക്ഷിണ അമേരിക്കയിലുള്ള മറ്റ് ഒൻപത് ആർമി ബെയ്സുകളുടെയും കോൺഫെഡറേറ്റ് ജനറൽമാരുടെ പേരുകൾ മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

ഡെമോക്രാറ്റിക് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഹൗസ് ആൻഡ് സർവീസസ് കമ്മിറ്റി കക്ഷി രാഷ്ട്രീയം അനുസരിച്ച് ഈ 10 ബെയ്സുകളുടെ പേരുകൾ ഒരു വർഷത്തിനുള്ളിൽ മാറ്റി പ്രമേയം പാസ്സാക്കി. റിപ്പബ്ലിക്കൻ സെനറ്റർമാരുടെ നേതൃത്വത്തിലുള്ള സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി നേരത്തെ ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കിയിരുന്നു.

ഇതിനെതിരെ പ്രസിഡന്റ് ട്രംപ് വീറ്റോ ഭീഷണി നൽകിയിട്ടുണ്ട്. രണ്ട് പ്രമേയങ്ങളിലും ഈ ഭീഷണി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചില മാസങ്ങളിൽ കോൺഫെഡറേറ്റ് ചരിത്രത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഫെഡറേറ്റ് നേതാക്കളുടെ പ്രതിമകൾ തകർക്കുകയും നീക്കം ചെയ്യുകയും സ്മാരകങ്ങളിലും സ്ഥാപനങ്ങളിലും നിന്നും പേരുകൾ മാറ്റുകയും ചെയ്തുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് മിലിട്ടറി ബെയ്സുകളുടെയും പേരുകൾ മാറ്റാനുള്ള നീക്കം ശക്തി പ്രാപിച്ചത്. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ ടെക്സസിൽ നിന്നുള്ള രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ടുചെയ്തു. മാക്തോൺബെറിയും മൈക്ക് കോൺഎവേയുമാണിവർ.

കമ്മിറ്റിയിലെ പ്രധാന റിപ്പബ്ലിക്കനായ തോൺബെറി ചില പേരുകൾ മാത്രം മാറ്റിയാൽ മതി. എല്ലാ പേരുകളും  മാറ്റേണ്ട എന്ന അഭിപ്രായക്കാരനാണ്. പുനർനാമകരണം നടത്തണോ എന്ന വിഷയം പഠനത്തിന് വിധേയമാക്കണമെന്നും പറഞ്ഞു. തോൺബെറിയും കോൺഎവേയും മുൻ സേനാംഗങ്ങളാണ്. ഇരുവരുടെയും ഭേദഗതികൾ വോട്ടിനിടുകയും പരാജയപ്പെടുകയും ചെയ്തു. കോൺഗ്രസിൽ 13 ടേമുകൾ പൂർത്തിയാക്കി റിട്ടയർ ചെയ്യുന്ന തോൺബെറിയുടെ പേരാണ് ബില്ലിന് നൽകിയിരിക്കുന്നത്.

ടെക്സസിൽ നിന്നുള്ള മറ്റു രണ്ട് ഡെമോക്രാറ്റ് അംഗങ്ങൾ – വെറോണിക്ക എസ്കോബാർ (അൽപാസോ) ഫിലമോൻ വേല (ബ്രൗൺസ്‌വിൽ) എന്നിവരും പേരുകൾ മാറ്റി പുതിയ പേരുകൾ നൽകുന്നതിന് വോട്ടു ചെയ്തു. എസ്കോബാർ ബില്ലിന് വേണ്ടി സജീവമായി പ്രവർത്തിച്ചു എന്ന് രേഖാമൂലം പരാമർശം ഉണ്ടായി.

ആയിരക്കണക്കിന് ആഫ്രിക്കൻ അമേരിക്കൻ അടിമകളെ അയാളുടെ കോൺഫെഡറേറ്റ് ആർമിയിൽ ചേർത്ത് യുദ്ധം ചെയ്യുവാൻ കൊണ്ടുവന്ന ഹുഡിന്റെ പേര് മാറ്റി ധീരതയും സ്വാർഥത ഇല്ലായ്മയും പ്രദർശിപ്പിച്ച ഒരു അമേരിക്കക്കാരന്റെ പേര് നൽകണം. ഈ ആർമി ബെയ്സിന് വേല പറഞ്ഞു.മേരിലാന്റിൽ നിന്നുള്ള ഡെമോക്രാറ്റ്, ബ്രൗൺ ബെയ്സുകൾക്ക് പേരുകൾ നൽകിയ കോൺഫെഡറേറ്റ് ജനറൽമാരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്കു തള്ളണമെന്നു പറഞ്ഞു. നമ്മുടെ മിലിട്ടറി വഞ്ചകരും അടിമത്വത്തിന് വേണ്ടി പോരാടിയവരുമായ വൈറ്റ് സുപ്രമസിക്കാരെ ഇനി ആദരിക്കില്ലെന്നും ട്വിറ്ററിൽ കുറിച്ചു.

പ്രതിനിധി സഭയുടെ പ്രമേയം സെനറ്റ് പ്രമേയവുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. മാസച്യൂസറ്റ്സ് സെനറ്റർ എലിസബെത്ത് വാറന്റെ പ്രമേയം ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ ആസ്തികളിൽ പ്രദർശിപ്പിച്ചിട്ടുള്ള എല്ലാ കോൺഫെഡറേറ്റ് പേരുകളും മൂന്നു വർഷത്തിനുള്ളിൽ നീക്കം ചെയ്യണമെന്നു നിർദേശിക്കുന്നു.

ഹൗസ് പ്രമേയം അംഗീകരിക്കുന്നതിന് മുൻപു തന്നെ താൻ സെനറ്റ് ബിൽ വീറ്റോ ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ഞാൻ എലിസബത്ത് വാറന്റെ ഡിഫൻസ് ഓതറൈസേഷൻ അമൻഡ്മെന്റ് ബിൽ(ഫോർട്ട്ബ്രാഗ്, ഫോർട്ട് റോബർട്ട് ഇലീ തുടങ്ങിയ മിലിട്ടറി ബെയ്സുകളുടെ പുനർനാമകരണ നിർദേശം) വീറ്റോ ചെയ്യും. ഈ മിലിട്ടറി ബെയ്സുകളിൽ നിന്ന് പോരാടിയാണു രണ്ട് ലോകമഹായുദ്ധങ്ങൾ നാം ജയിച്ചത്. ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com