ADVERTISEMENT

ഹൂസ്റ്റൺ∙ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിൽ കണ്ണൂരിലെത്തിയ ജർമൻ മിഷനറി വോൾ ബ്രീറ്റ് നാഗലിന്റെ " എൻ യേശു എൻ സംഗീതം എൻ ബലമാകുന്നു" എന്ന ക്രിസ്തീയ ഭക്തി ഗാനത്തിന് പുതിയ ഭാഷ്യം ഒരുക്കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ജോജി സാം ജേക്കബ്. നാഗൽ സായിപ്പ് എന്നു മലയാളികൾ ഓമനപ്പേരിട്ടു വിളിച്ചിരുന്ന  നാഗലിന്റെ "സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു..." തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ ഉൾപ്പുളകത്തോടെ ആലപിച്ചു പോരുന്നുണ്ട്. നിരവധി ക്രിസ്തീയ കീർത്തനങ്ങൾ നാഗലിന്റേതായി  ഇന്നും പ്രചാരത്തിലുണ്ട്.1893  ഡിസംബറിൽ കേരളത്തിലെത്തിയ ഇദ്ദേഹം മലയാളം പഠിച്ച് ആ ഭാഷയിൽ ഗാനങ്ങൾ എഴുതുകയായിരുന്നു.

നാഗലിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗാനത്തിന്റെ ആത്മാംശം ഉൾക്കൊണ്ടുകൊണ്ട് സാം ജേക്കബ് ഇംഗ്ലീഷിൽ My Soul's only Solace....എന്ന ഗാനം രചിക്കുകയും അതേ ഈണത്തിലും ഭാവത്തിലും സജി പുല്ലാടിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെടുകയുമാണുണ്ടായത്..  വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകരായ ലിൻസ ആൻ സജി( ഇന്ത്യ), അക്സ ലില്ലി റെജി( ദുബായ്),  ഹർഷ ജേക്കബ്( യുഎസ്എ),  അക്സ മറിയം വർഗീസ്( ബഹറിൻ)  എന്നിവർ ഗാനം ആലപിച്ചു.  യുഎസ്എയിൽ നിന്നും ഐറിൻ  ജോമോൻ ഈ ഗാനം വയലിനിലും അവതരിപ്പിച്ചു.

കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ലോകം സ്മരിക്കുന്ന ഫാദേഴ്സ് ഡേ യിൽ(ജൂൺ 21) ഗാനം പുറത്തിറക്കണം എന്ന തൻറെ ആഗ്രഹം സാധിച്ചതിൽ അവതരണത്തിന് നേതൃത്വം നൽകിയ സജി പുല്ലാട് സന്തോഷം പ്രകടിപ്പിച്ചു.മാതൃ ഇടവകയായ  മാങ്ങാനം ബഥേൽ മാർത്തോമ, ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ എന്നീ ഇടവകകളിലെ വൈദികരുടെ അനുഗ്രഹാശിസ്സുകളോടെയാണ് സാം ജേക്കബ് തന്റെ ഗാനരചനയ്ക്ക് തുടക്കം കുറിച്ചത്.

കോട്ടയം മാങ്ങാനം സ്വദേശിയാണ് ജോജി സാം ജേക്കബ്.  ഭാര്യ നിസി, മക്കൾ റൂബന്‍,  റവീന,  റോണൽ.  യൂട്യൂബിൽ ഇതിനോടകം നൂറുകണക്കിനാളുകൾ ഗാനം ആസ്വദിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com