ADVERTISEMENT

ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ നിർദ്ധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനുകൾ വിതരണം ചെയ്തു. കേരള കൗൺസിൽ ഓഫ് ചർച്ച് വോളണ്ടിയേഴ്സ് മുഖേന 30  ടിവികളും, മറ്റൊരു ഏജൻസി വഴി 6 ടിവികളും ഉൾപ്പെടെ 36 ടിവികളാണ് വിതരണം ചെയ്തത്.

ഇതിനോടനുബന്ധിച്ചു റാന്നി കുന്നം മർത്തോമാ വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ കേരള കൗൺസിൽ ഓഫ് ചർച്ച് ഭാരവാഹികളിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക മറിയാമ്മ വർഗീസ്, ഷീല വർഗീസ്, അനു വർഗീസ്, ബെറ്റി വർഗീസ് എന്നിവർ ചേർന്ന് കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടിവികൾ ഏറ്റുവാങ്ങി.

tv-donation

ഡാലസ് സെന്റ് പോൾസ് മർത്തോമാ ചർച്ച് ഇടവക വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ) ഇടവക കമ്മിറ്റി, അംഗങ്ങൾ എന്നിവർക്കു പ്രിൻസിപ്പൽ നന്ദി പറഞ്ഞു. ലഭിച്ച സഹായത്തിന് പ്രധാനാധ്യാപിക മറിയാമ്മ വർഗീസ് വികാരിയച്ചനുൾപ്പെടെയുള്ളവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി.

tv-donation-2

കോവിഡ് മഹാമാരിക്കിടയിലും ദേവാലയങ്ങൾ അടഞ്ഞു കിടക്കുമ്പോഴും ഇങ്ങനെ ഒരാവശ്യം ഇടവകാംഗങ്ങളെ അറിയിച്ചപ്പോൾ മനസ്സു തുറന്ന് സഹായം നൽകിയ ഒരോരുത്തർക്കും മാത്യു ജോസഫച്ചൻ കൃതജ്ഞത അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com