ADVERTISEMENT

ഹൂസ്റ്റൺ∙ കർശനമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നഗര ആരോഗ്യ ഉദ്യോഗസ്ഥർ ജി‌ഒ‌പി (റിപ്പബ്ലിക്കൻ കൺവൻഷൻ) കൺവൻഷൻ നടത്താൻ അനുവദിക്കില്ലെന്നു മേയർ സിൽ‌വെസ്റ്റർ ടർണർ പറഞ്ഞു.

“ഈ നിയമങ്ങളെല്ലാം കർശനമായി പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഈ കൺവൻഷൻ മുന്നോട്ട് പോകണമെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും മോണിറ്ററിംഗ് മുഴുവൻ സമയവും കൺവൻഷനിൽ ഉണ്ടായിരിക്കും. ഈ കൺവൻഷനിൽ കർശനമായ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ, കൺവൻഷൻ ഉടൻ അവസാനിപ്പിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ടായിരിക്കും.” മേയർ ടർണർ പറഞ്ഞു.

ജൂലൈ 16 ന് ആരംഭിക്കുന്ന ടെക്സസ് ജി‌ഒ‌പിയുടെ കൺവൻഷൻ ഒഴികെ കൺവൻഷൻ സെന്ററിൽ അടുത്ത വർഷം വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ കൺവൻഷനുകളും റദ്ദാക്കിയിരുന്നു.

മേയർ ടർണറുടെ പ്രസ്താവനക്ക് മറുപടിയായി, വളരെ സജീവമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ജയിംസ് ഡിക്കി പറഞ്ഞു. “ ഓരോ ദിവസവും ആളുകൾ പ്രവേശിക്കുമ്പോൾ തെർമൽ സ്കാൻ, പരിമിതമായ പ്രവേശന കവാടങ്ങൾ , സാമൂഹിക അകലം പാലിക്കാൻ വിപുലീകരിച്ച ഫ്ലോർ പ്ലാനുകൾ, ഹാൻഡ് സാനിറ്റൈസർ സ്റ്റേഷനുകൾ, പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കുകൾ എന്നിവ പോലുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾ സജീവമാണ്,” ഡിക്കി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com