ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ അസോസിയേഷൻ അംഗങ്ങളിൽ‍ നിന്നും ഏറ്റവും നല്ല കർഷകന് കർഷകശ്രീ അവാർഡ് നൽകുന്നു. ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന അസോസിയേഷൻ അംഗങ്ങൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ ജൂലൈ 20നു മുൻപായി ബന്ധപ്പെട്ട ഭാരവാഹികളുടെ പക്കൽ പേര് നൽകേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പച്ചക്കറി കൃഷി ഓഗസ്റ്റ് 25 ന് ജഡ്ജിംഗ് പാനൽ സന്ദർശിച്ച് വിലയിരുത്തുന്നതാണ്.

മത്സരത്തിന്റെ നിബന്ധനകൾ

1. മത്സരത്തിൽ പങ്കെടുക്കുന്നവർ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളായിരിക്കണം.

2. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലൈ 20നു മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

3. മിനിമം അ‍ഞ്ചു തരം പച്ചക്കറികൃഷികൾ ഉണ്ടായിരിക്കുകയും അതിൽ ഒരെണ്ണമെങ്കിലും കേരള പച്ചക്കറി കൃഷി ആയിരിക്കുകയും ചെയ്യണം.

4. റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

വിജയികൾക്ക് ഒന്നാം സ്ഥാനം ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് മറിയം കിഴക്കേക്കുറ്റിന്റെ ഓർമ്മക്കായി ചാക്കോച്ചൻ കിഴക്കേക്കുറ്റും, രണ്ടാം സ്ഥാനത്തിനുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് സണ്ണി വള്ളിക്കളവും,  മൂന്നാം സ്ഥാനത്തിനുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് ജോൺസൻ കണ്ണൂക്കാടനുമാണ്.

കൂടുതൽ വിവരങ്ങൾക്ക് :

ജോൺസൻ കണ്ണൂക്കാടൻ (പ്രസിഡന്റ്) : 847 477 0564,  ജോഷി വള്ളിക്കളം (സെക്രട്ടറി) : 312 685 6749,

സാബു കട്ടപ്പുറം : 847 781 1452 , ലീല ജോസഫ് : 224 578 5262, ജസി റിൻസി : 773 322 2554,

രഞ്ചൻ എബ്രഹാം : 847 287 0661, മേഴ്സി കുര്യാക്കോസ് : 773 865 2456

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com