ADVERTISEMENT

ഫിലഡല്‍ഫിയ∙ കോവിഡ് 19 മഹാമാരിയുടെ ലോക്ഡൗണില്‍ വേറിട്ടൊരു രീതിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാള്‍ സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മുഴുവന്‍ ഇടവക ജനങ്ങള്‍ക്കും തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയില്‍ വന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ലൈവ് സ്ട്രീം ആയി സംപ്രേഷണം ചെയ്ത തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഇടവകജനങ്ങളും വിദൂരതയില്‍ ഇരുന്ന് മറ്റു ബന്ധുജനങ്ങളും അഭ്യുദയകാംക്ഷികളും തല്‍സമയം പങ്കെടുത്തു.

phil-dukhrana-feast-1

ജൂണ്‍ 21 ഞായറാഴ്ച ദിവ്യബലിമധ്യേ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തി 12 ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു.  ജൂണ്‍ 21 മുതല്‍ ജൂലൈ 2 വരെ എല്ലാദിവസവും വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനപ്രാര്‍ത്ഥനയും ലദീഞ്ഞും നടന്നു.

phil-dukhrana-feast-3

ജുലൈ 3 ദുക്റാന തിരുനാള്‍ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സിറോ മലബാര്‍പള്ളി വികാരി റവ. ഫാ. വില്‍സണ്‍ ആന്‍റണി കണ്ടങ്കേരി മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം. 

phil-dukhrana-feast-4

ജുലൈ 4 ശനിയാഴ്ച വൈകുന്നേരം 4:30 നു റവ. ഫാ. ഷാജു കാഞ്ഞിരമ്പാറയില്‍ എംഎസ്എഫ്എസ് മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലിയും തിരുനാള്‍ സന്ദേശവും പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 5 ഞായറാഴ്ച്ച 10 മണിക്ക് ഫിലാഡല്‍ഫിയാ ആര്‍ച്ച് ബിഷപ് നെല്‍സണ്‍ പെരെസ് ആയിരുന്നു തിരുനാള്‍ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍. ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം പ്രത്യേക ക്ഷണം സ്വീകരിച്ച് ആദ്യമായി സിറോ മലബാര്‍ പള്ളിയിലെത്തിയ  നെല്‍സണ്‍ പെരെസ് തിരുമേനിയെ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

phil-dukhrana-feast-5

ആര്‍ച്ച് ബിഷപ്പിന്‍റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ലത്തീന്‍ കുര്‍ബാനയില്‍ ആള്‍ക്കൂട്ട നിയന്ത്രണം കണക്കിലെടുത്ത് 200 ല്‍ പരം ഇടവക ജനങ്ങള്‍ പങ്കെടുത്തു.മരിച്ചവരുടെ ഓര്‍മ്മദിനമായ ജൂലൈ 6 തിങ്കളാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറയിറക്കിയതോടെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീല വീണു. 

phil-dukhrana-feast-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com