ADVERTISEMENT

കാല്‍ഗറി ∙ സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ കത്തോലിക്ക പള്ളിയുടെ നേതൃത്തില്‍ നടത്തുന്ന കോവിഡ് 19 സന്നദ്ധ പ്രവര്‍ത്തകരുടെയും, ക്രൈസിസ് മാനേജ്‌മെന്റിന്റെയും സംയുക്ത മീറ്റിങ് , ഇടവക വികാരി ഫാ. സാജോ പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടി. മാര്‍ച്ച്  മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, മുന്നോട്ടുള്ള കാര്യപരിപാടികളെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. നാളിതുവരെ ഏകദേശം 250 ഓളം ഭക്ഷണ വസ്തുക്കളുടെ കിറ്റുകള്‍ കാല്‍ഗറിയിലെ എല്ലാ വിഭാഗത്തിലും പെട്ട ആവശ്യമായ കുടുംബങ്ങള്‍ക്കു വിതരണം ചെയ്തു.

കാല്‍ഗറി സെന്റ് മദര്‍ തെരേസ കത്തോലിക്ക സമൂഹം ഇടവകയിലെ നൈറ്റ്‌സ് ഓഫ് കൊളംബസ്, മാതൃജ്യോതി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായിച്ചേര്‍ന്നു ഈ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കുചേരുന്നു. പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാരായ ആന്‍ എബ്രഹാം, നോബിള്‍ അഗസ്റ്റിന്‍ എന്നിവര്‍ പുതിയ പ്രോജെക്ടിനെക്കുറിച്ച് സംസാരിച്ചു. വിവരങ്ങള്‍ക്ക്; https://www.motherteresacalgarychurch.com/ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com