ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു പൊതുയോഗം വിഡിയോ കോൺഫറൻസ് കോളിലൂടെ നടത്തുന്നു.

സിഎംഎയുടെ 2020 ഓഗസ്റ്റിൽ നടത്തേണ്ട ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരു പൊതുയോഗം നടത്തി ഇലക്ഷൻ കമ്മിഷനെ തിരഞ്ഞെടുക്കുന്നതിനും മറ്റു വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കുന്നതിനുമായി ഏപ്രിൽ 19ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുയോഗം കോവിഡ്–19 ന്റെ നിബന്ധനകളാൽ മാറ്റിവച്ചിരുന്നു.

ഇനിയും മുന്നോട്ടുള്ള കാലങ്ങളിലൊന്നും അസോസിയേഷൻ ഓഫിസിൽ ഇരുന്ന് യോഗം കൂടുന്നതിനുള്ള സാധ്യത വിദൂര ഭാവിയിലായതിനാൽ‍ ഫോൺ കോൺഫറൻസിലൂടെയോ, വിഡിയോ കോളിലൂടെയോ യോഗം നടത്താനുള്ള സാധ്യത മുന്നിൽ കാണുന്നു. ആയതിനാൽ വിഡിയോ കോൺഫറൻസ് കോളിന് മുൻപായി അജണ്ടകൾ ഇ മെയിലൂടെ ജൂലൈ 26നു മുമ്പ് ലഭിക്കാത്തവർ സെക്രട്ടറിയെ  joshyvallikalam@gmail.com എന്ന ഇമെയിൽ അഡ്രസിൽ അംഗങ്ങളുടെ പേര്, ഫോൺ നമ്പർ, അഡ്രസ് എന്നിവ അറിയിക്കേണ്ടതാണ്. ഈ വിവരം ഒരു ഔദ്യോഗിക അറിയിപ്പായി ഈ അവസരത്തിൽ സ്വീകരിക്കേണ്ടതാണ്.

ബോർഡ് യോഗത്തിനുശേഷം അജണ്ട നിലവിലുള്ള അപ്പ്‌ഡേറ്റഡ് ഇ മെയിലിലൂടെ അറിയിക്കുന്നതാണ്. തുടർന്ന് കോൺഫറൻസ് കോളിലൂടെ അതു ചർച്ച ചെയ്യുന്നതുമാണ്.

പ്രസ്തുത ആവശ്യത്തിലേക്കായി എല്ലാ അംഗങ്ങളും അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിനും സഹകരിക്കണമെന്ന് അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ : 847 477 0564

സെക്രട്ടറി ജോഷി വള്ളിക്കളം : 312 685 6749

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com