ADVERTISEMENT

ഡാലസ് ∙ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ  ഇരുപത്തിമൂന്നാമത് സംയുക്ത സുവിശേഷ കൺവൻഷൻ ഓഗസ്റ്റ് 28 വെള്ളി മുതൽ 30 ഞായർ വരെ സൂം കോൺഫറൻസിലൂടെ വൈകിട്ട് 6.30 മണി മുതൽ 9 വരെ നടത്തപ്പെടുന്നു.

പ്രമുഖ കൺവൻഷൻ പ്രഭാഷകനും, വേദ പണ്ഡിതനുമായ വെരി റവ.പൗലോസ് പാറേക്കര  കോർഎപ്പിസ്കോപ്പയാണ് വചനപ്രഘോഷണം നടത്തുന്നത്. വയനാട് മീനങ്ങാടി സ്വദേശിയായ അച്ചൻ പൗരസ്ത്യ സുവിശേഷക സമാജത്തിന്റെ നേതൃത്വത്തിലുള്ള ഗോസ്പ്പൽ ടീമിന്റെ പ്രസിഡന്റും, കഴിഞ്ഞ 16  ടെലിവിഷനിലൂടെ ആത്മീയ പ്രഭാഷണം നടത്തുന്ന വൈദീക ശ്രേഷ്ഠനുമാണ്. 

1978 ൽ ഡാലസിൽ ആരംഭിച്ച കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിൽ ഇന്ന്  വിവിധ സഭകളിൽപ്പെട്ട ഏകദേശം 21 ഇടവകകൾ അംഗങ്ങളാണ്. ഡാലസിലെ കോപ്പലിൽ ഉള്ള സെന്റ്.അൽഫോൻസാ സിറോ മലബാർ കാതോലിക് ചർച്ച് ആണ്  ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

റവ.ഫാ.ജേക്കബ് ക്രിസ്റ്റി പ്രസിഡന്റും, അലക്സ് അലക്‌സാണ്ടർ സെക്രട്ടറിയും, റവ.മാത്യൂസ് മാത്യു വൈസ് പ്രസിഡന്റും, സി.വി ജോർജ് ട്രസ്റ്റിയും, ജോൺ തോമസ് ക്വയർ കോഓർഡിനേറ്ററും, ബോബി ജോർജ് യൂത്ത് കോഓർഡിനേറ്ററും, റവ.ഫാ.ബിനു തോമസ് വൈദീക സെക്രട്ടറിയും ആയ 22 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് കെ ഇ സി എഫിന് ചുക്കാൻ പിടിക്കുന്നത്. 

ഡാലസിലെ എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. സൂം മീറ്റിങ് ഐഡി: 861 7466 9218 പാസ്കോഡ് : 631348

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com