sections
MORE

ശനിയാഴ്ച 150-ാം സാഹിത്യ സല്ലാപം ‘സി. രവിചന്ദ്രനൊപ്പം

150th-sallapam
SHARE

ഡാലസ്∙  2020 ഓഗസ്റ്റ്‌ 1 ശനിയാഴ്ച സംഘടിപ്പിക്കുന്ന  150–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സി. രവിചന്ദ്രനൊപ്പം’ എന്ന പേരിലാണ്  നടത്തുന്നത്. ‘സ്വതന്ത്ര ചിന്തകനും കലാലയാധ്യാപകനും പുരോഗമനവാദിയുമായ സി. രവിചന്ദ്രനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. അദ്ദേഹത്തോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാനും  അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2019 സെപ്റ്റംബര്‍ 7 ശനിയാഴ്ച സംഘടിപ്പിച്ച 140–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കെ. സി. നാരായണനൊടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. ‘ഭാഷാപോഷിണി’യുടെയും ‘മാതൃഭൂമി’യുടെയും മുന്‍ പത്രാധിപരും പ്രമുഖ സാഹിത്യകാരനും മലയാള ഭാഷാ സ്നേഹിയും പണ്ഡിതനുമായ കെ. സി. നാരായണനാണ് മുഖ്യപ്രഭാഷണം നടത്തിയത്. 

2019 ഒക്ടോബര്‍ 5 ശനിയാഴ്ച സംഘടിപ്പിച്ച 141–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സാഹിത്യ പത്രപ്രവര്‍ത്തനം’ എന്ന പേരിലാണ് നടത്തിയത്. ആ സല്ലപത്തിലും കെ. സി. നാരായണനാണ് മുഖ്യപ്രഭാഷണം നടത്തിയത്. 

2019 ഡിസംബര്‍ 7 ശനിയാഴ്ച സംഘടിപ്പിച്ച 142–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഒരു അവലോകനമായിട്ടാണ് നടത്തിയത്. കഴിഞ്ഞ കാല സല്ലാപങ്ങളെ അയവിറക്കാനും പുതുതായി സ്വീകരിക്കേണ്ട മാറ്റങ്ങള്‍ വിലയിരുത്താനും ഈ സല്ലാപം സമയം മാറ്റി വയ്ക്കുകയുണ്ടായി.

2020 ജനുവരി 4 ശനിയാഴ്ച സംഘടിപ്പിച്ച 143–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പി. റ്റി. പൌലോസിനൊപ്പം’ എന്ന പേരിലാണ് നടത്തിയത്.

 2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിനാല്‍പ്പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ആനുകാലിക വിഷയമായ ‘പൌരത്വത്തെക്കുറിച്ചാണ്’ ചര്‍ച്ച നടത്തിയത്.

2020 മാര്‍ച്ച്‌ ഏഴ്, ഏപ്രില്‍  നാല് എന്നീ ശനിയാഴ്ചകളില്‍  സംഘടിപ്പിച്ച നൂറ്റിനാല്‍പ്പത്തിയഞ്ചു, നൂറ്റിനാല്‍പ്പതിയാര് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപങ്ങള്‍ കൊറോണ രോഗത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്.  ഡോ. ജോര്‍ജ്ജ് തോമസ്‌ പീടിയേക്കല്‍, ഡോ. എം. പി. രവിനാഥന്‍, ഡോ. സുശീല രവിനാഥന്‍, ഡോ. ലുക്കോസ് വടകര, ഡോ. കുരിയാക്കോസ്, ഡോ. ശ്രീധരന്‍ കര്‍ത്താ തുടങ്ങിയ പ്രമുഖരായ അമേരിക്കന്‍ മലയാളി ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. കോവിഡ്-19 നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ സല്ലാപങ്ങള്‍ ഉപകരിക്കുകയുണ്ടായി.

2020 മെയ്‌ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിനാല്‍പ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോസഫ്‌ പടന്നമാക്കല്‍ ‘ അനുസ്മരണമായാണ് നടത്തിയത്. എ. സി. ജോര്‍ജ്ജ് ആണ് അനുസ്മരണ പ്രഭാഷണം നടത്തിയത്. 

2020 ജൂണ്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിനാല്‍പ്പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘അമേരിക്കന്‍ മലയാളി കുടുംബങ്ങളെ’ക്കുറിച്ചാണ്’ ചര്‍ച്ച നടത്തിയത്. ഡോ. തെരേസ ആന്റണി, ഡോ. മാര്‍ഗ്രെറ്റ് എബ്രഹാം, ഡോ. ഹസീന മൂപ്പന്‍ തുടങ്ങിയവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

2020 ജൂലൈ നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിനാല്‍പ്പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘മലയാള സിനിമാലോകത്തെക്കുറിച്ചാണ്’ ചര്‍ച്ച നടത്തിയത്. പ്രസിദ്ധ മലയാള സിനിമ സംവിധായകന്‍ ഫറൂക്ക് അബ്ദുല്‍ റഹ്മാനാണ് മുഖ്യ പ്രഭാഷണം നടത്തിയത്.

ചെറിയാന്‍ കെ. ചെറിയാന്‍, ജോയന്‍ കുമരകം, സി. എം. സി., ഡോ: എന്‍. പി. ഷീല, ഡോ. നന്ദകുമാര്‍, തമ്പി ആന്റണി, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: കുര്യാക്കോസ്, ജോര്‍ജ്ജ് വര്‍ഗീസ്, പി. ടി. പൗലോസ്‌, അബ്ദുല്‍ ജബ്ബാര്‍, മാത്യു നെല്ലിക്കുന്ന്, തെരേസ ആന്റണി, ജോസഫ്‌ പൊന്നോലി, തോമസ്‌ എബ്രഹാം, യു. എ. നസീര്‍, രാജു തോമസ്‌,  രാജമ്മ തോമസ്‌, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, അബ്ദുല്‍ പുന്നയുര്‍ക്കുളം, ജേക്കബ്‌ കോര, ചാക്കോ ജോര്‍ജ്ജ്, തോമസ്‌ മാത്യു, ജോസഫ്‌ മാത്യു, വര്‍ഗീസ്‌ ജോയി, ജേക്കബ്‌ സി. ജോണ്‍, പി. പി. ചെറിയാന്‍, പി. വി. ചെറിയാന്‍, സജി കരിമ്പന്നൂര്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ വിവിധ സല്ലാപങ്ങളില്‍   സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. 

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്റേറണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook  https://www.facebook.com/groups/142270399269590/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA