ADVERTISEMENT

വാഷിങ്ടൻ∙ 2012 അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനു വേണ്ടി മത്സരിച്ച ഹെർമൻ കായ്‌ൻ (74)നോവൽ കോറോണ വൈറസ് ബാധയെ തുടർന്നു  അന്തരിച്ചു . വ്യാഴാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ട്രംപിന്റെ ബ്ലാക്ക് വോയ്‌സിന്റെ ഉപാധ്യക്ഷനായിരുന്നു. ലൈംഗീക അപവാദത്തെത്തുടർന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഇടക്കു വച്ചു പിന്മാറേണ്ടിവന്നു . ഒബാമക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഉയർന്നുവന്ന ശക്തനായ നേതാവായിരുന്നു ഹെർമൻ. 

ഹെർമാന്റെ അപ്രതീക്ഷിത വിയോഗം തന്നെ ഞെട്ടിച്ചതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ഡാൻ കാളബ്രീസ് പറഞ്ഞു .ജൂൺ 20 നു ഒക്‌ലഹോമയിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിയിൽ  ഹെർമൻ പങ്കെടുത്തിരുന്നു .ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലൈ ഒന്നിനാണ് അദ്ദേഹത്തെ അറ്റ്ലാന്റയിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പിന്നീട്  ജൂലൈ 4നു മൗണ്ട് റുഷ്‌മോറിൽ നടന്ന പരിപാടിയിലും പ്രസിഡന്റ് ട്രംപിനൊപ്പം ഹെർമൻ പങ്കെടുത്തിരുന്നു. .ഭാര്യ ഗ്ലോറിയ ,മക്കൾ വിൻസെന്റ് ,മെലാനിയെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com