ADVERTISEMENT

നാഷ്‌വിൽ∙ ഭരണകൂട ഭീകരതയിൽ അമേരിക്കയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിനെ അനുസ്മരിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിലടക്കം അവിടെ നടന്ന പൊലീസ് നരനായാട്ടിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും നാഷ്‌വിൽ സാഹിത്യവേദി (സാഹിതി)-യും മലയാളം.കോമും (malayaalam.com) സംയുക്തമായി ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 10നു (CST USA, 8.30 PM IST) ജോർജ് ഫ്ലോയ്ഡ് അനുസ്മരണവും കവിയരങ്ങും സംഘടിപ്പിക്കുന്നു. പ്രശസ്ത കവിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ: സി രാവുണ്ണി, കൈരളി ടിവി ചീഫ് ന്യുസ് എഡിറ്ററും കവിയുമായ ഡോ: എൻ പി ചന്ദ്രശേഖരൻ, കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാശസ്ത കവികളായ പ്രഫ: ഇ.എസ്.സതീശൻ, ബിന്ദു ടിജി, സന്തോഷ പാലാ, സുകുമാർ കനഡ, അനശ്വർ മാമ്പിള്ളി, രമ വടശേരി, സി.എം. രാജൻ, ജിതേന്ദ്ര കുമാർ, വരുൺ നായർ, ആഷിക പ്രദീപ് എന്നിവർ കവിയരങ്ങിൽ പങ്കെടുക്കും. സാഹിതി ചെയർമാൻ ശ്രീ ശങ്കർ മന,, സാഹിതി വൈസ് ചെയർമാനുമായ ഷിബു പിള്ള, സാഹിതി ജനറൽ കൺവീനറും അശോകൻ വട്ടക്കാട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com