ADVERTISEMENT

വാഷിങ്ടൻ ∙ മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി സ്കൂളുകൾ അടച്ചിടുന്നതു കൂടുതൽ അപകടകരമാണെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് ഡൈ ഫിൽഡ് അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങൾ എത്രയും വേഗം തുറന്നു പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ വിദ്യാർഥികളിൽ മയക്കുമരുന്ന് ഉപയോഗവും ആത്മഹത്യയും വർധിക്കുമെന്നും ഡയറക്ടർ ചൂണ്ടിക്കാട്ടി.

രാജ്യത്തെ യുവതലമുറ അഭിമുഖീകരിക്കുവാൻ പോകുന്നത് കോവിഡ് 19 മഹാമാരിയുടെ പരിണിത ഫലങ്ങളേക്കാൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിദ്യാർഥികളിലൂടെ കൊറോണ വൈറസ് വ്യാപിക്കുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്. കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യവും സ്കൂളുകൾ തുറക്കുന്നതും തമ്മിൽ ബന്ധമൊന്നുമില്ലെന്നും എത്രയും വേഗം സ്കൂൾ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഡയറക്ടർ പറഞ്ഞു.

പ്രസിഡന്റ് ട്രംപും സ്കൂൾ തുറക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് ലോക്കൽ ബോർഡുകളുടെ തീരുമാനത്തിന് വിധേയമായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സ്കൂളിൽ പോകേണ്ട പതിനൊന്ന് കൊച്ചുമക്കളുള്ള ഒരു പിതാവിന്റെ അവസ്ഥ എപ്രകാരമായിരിക്കുമെന്ന് നാം ചിന്തിക്കണം. സാമൂഹിക അകലം പാലിച്ചു, ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചു സ്കൂൾ തുറക്കുന്നതിനെയാണ് ബഹുഭൂരിപക്ഷവും അനുകൂലിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com