ADVERTISEMENT

ടൊറന്റോ∙ കലാലോകത്തെ പ്രിയപ്പെട്ട ഗിന്നസ് പക്രു എന്ന അജയൻ ഇ ന്യൂസ് ഡൈജസ്റ്റ് ഫെയ്സ്ബുക്ക് ലൈവിൽ എത്തുന്നു. ഇന്ന് (ഓഗസ്റ്റ് ഒന്ന് ) ടൊറന്റോ സമയം ഉച്ചയ്ക്ക് 12:30ന് ആണ് (ഇന്ത്യൻ സമയം രാത്രി പത്ത്) ലൈവ്. കൊച്ചുവർത്തമാനവുമായി എത്തുന്ന അജയനൊപ്പം അനുഗ്രഹീത ഗായകൻ രതീഷ് കണ്ടടുക്കവും ചേരുന്നത് ലൈവ് ഷോയെ സംഗീതസാന്ദ്രമാക്കും.

ഏറ്റവും ഉയരംകുറഞ്ഞ നായകനടനും സംവിധായകനുമുള്ള ഗിന്നസ് റെക്കോർഡിന് ഉടമയായ ഗിന്നസ് പക്രു കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു കലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം എന്നതിനാലാണ് ഗിന്നസ് പക്രു ലൈവിൽ എത്തുന്നത്.  കാഴ്ചക്കാർക്കും ഈ സംരംഭത്തിൽ പങ്കാളികളാകാൻ അവസരമുണ്ടെന്നു സംഘാടകർ അറിയിച്ചു. 

സംഗീതലോകത്തെ അതിശയിപ്പിച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് കാസർകോട് സ്വദേശിയായ രതീഷ്. ഗിന്നസ് പക്രുവും രതീഷും ഒന്നിച്ചെത്തുന്നു എന്നതാണ് ഷോയുടെ പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com