അമേരിക്കൻ മലയാളികൾ പെരുന്നാൾ  ആഘോഷിച്ചു  

nanmma
SHARE

ന്യൂയോർക്ക്∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസ്സോസിയേഷൻസിന്റെ (നൻമ) നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ പ്രശസ്‌ത മലയാളി ഗായകരുടെ സംഗീതരാവ്  സംഘടിപ്പിച്ചു. പ്രശസ്‌ത ഗായകരായ രഹ്ന , ആബിദ്  കണ്ണൂർ എന്നിവർ ആലപിച്ച പഴയതും പുതിയതുമായ  ഒരു പിടിഗാനങ്ങൾ   പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തി.അൻസാർ  കാസ്സിം ന്യൂജഴ്‌സി, പാട്ടുകളെക്കുറിച്ചു വിവരിച്ചും അതിഥികളോട് സംവദിച്ചും പാട്ടനുഭവങ്ങൾ പങ്കുവച്ചും  പരിപാടി മനോഹരമായി നിയന്ത്രിച്ചു. നൻമ  വിദ്യാഭ്യാസവിഭാഗം  പ്രോഗ്രാം ലീഡർ ഡോ . മുഹമ്മദ്  അബ്ദുൽ മുനീർ , ഹമീദ് ഷിബിലി  എന്നിവർ സംസാരിച്ചു.പരിപാടിയിൽ നൻമ പ്രോഗ്രാം ഡയറക്റ്റർ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു. 

ബലിപെരുന്നാളിന്റെ  ഭാഗമായി ദുൽഹിജ്ജ രണ്ടു മുതൽ ഡോ. സുബൈർ ഹുദവിയുടെ  പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു.ദിവസവും അര  മണിക്കൂർ നീണ്ടുനിൽക്കുന്ന  പ്രഭാഷണങ്ങളിലൂടെ പ്രവാചകൻ ഇബ്രാഹിം  നബിയുടെയും ഹജ്ജിൻറെയും സന്ദേശങ്ങൾ  അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്ന പരിപാടി, ദുൽഹിജ്ജയുടെ രാത്രികളെ ഫലപ്രദമാക്കാൻ സഹായകരമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.