ADVERTISEMENT

ന്യൂജഴ്‌സി∙ ഫൊക്കാനയുടെ 2020-2022 ലെ  ഭാരവാഹികളെ തിരഞ്ഞെടുത്തു കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ  ഔദ്യോഗിക വിജ്ഞാപനം ഇറക്കി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്‌, എന്നിവരാണ് ജോർജി വര്‍ഗീസ് പ്രസിഡന്റായുള്ള നാഷണൽ കമ്മിറ്റിയുടെയും രണ്ട് ബോർഡ് ഓഫ്‌ ട്രസ്റ്റി അംഗങ്ങളെടെയും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ്  കമ്മിറ്റിയും ട്രസ്റ്റീ ബോർഡും സംയുക്തമായി ഔദ്യോഗിക വിഞ്ജാപനമിറക്കിയത്.  

തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിയമനം മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി, തിരഞ്ഞെടുക്കപ്പെട്ടവരെ വിജയികളായി പ്രഖ്യാപിച്ചു കൊണ്ടുള്ള വിഞ്ജാപനമിറക്കുന്നതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചു പരാമർശിച്ചുകൊണ്ടുള്ള ഔദ്യോഗിക വിഞ്ജാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ക്രമങ്ങളില്‍ ഉണ്ടായിരുന്ന  സുതാര്യതയെക്കുറിച്ച്  പ്രത്യേകം  പരാമർശിക്കുന്നുണ്ട്.

2020 -2022 ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിക്കാനുള്ള ചുമതലയുള്ള ട്രസ്റ്റി ബോർഡ് 2020 മാർച്ച് 15 നാണ് കുര്യൻ പ്രക്കാനം ചെയർമാനായുളള തിരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി 2020 ജൂൺ 10 നാണ്  ഫൊക്കാന ഭരണഘടനയുടെ ആർട്ടിക്കിൾ  X (എ) സെക്ഷൻ 2, സെക്ഷൻ 9 എന്നിവയുടെ ഭാഗമായി വിവിധ സ്ഥാനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികൾ ക്ഷണിച്ചു കൊണ്ട് വിഞ്ജാപനമിറക്കിയത്.

സെപ്റ്റംബർ 9 നു -തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ  ഭാഗമായി തിരഞ്ഞെടുപ്പിനു 60 ദിവസം മുൻപ് ആരംഭിച്ച അസോസിയേഷനുകളുടെ അംഗത്വം പുതുക്കുന്നതിനും ഡെലിഗേറ്റ് ലിസ്റ്റ് സമർപ്പിക്കുന്നതിനുമുള്ള അവസാന തിയതി  ജൂലൈ 11 വരെയായിരുന്നു. നാമനിർദ്ദേശപതിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി തിരഞ്ഞെടുപ്പിനു 45 ദിവസം മുൻപായ ജൂലൈ 27നുമായിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ആകെ 38 അംഗ സംഘടനകൾ അംഗത്വം പുതുക്കിയിരുന്നു.

28 നു തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടി നാമനിർദ്ദേശപത്രികകൾ സൂക്ഷ്മ പരിശോധന നടത്തിയായപ്പോൾ ഓരോ സ്ഥാനത്തേക്കും ഓരോ പത്രികകൾ വീതമാണ് ഉണ്ടായിരുന്നത്. ഒരു സ്ഥാനത്തേക്കുപോലും  മത്സരമില്ലെന്നു കണ്ടതിനെ തുടർന്ന് പത്രിക സമർപ്പിക്കപ്പെട്ടവരെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടതായി ജൂലൈ 28 നു വൈകുന്നേരം സൂം മീറ്റിംഗ്‌ വിളിച്ചു പ്രഖ്യാപിക്കാൻ തിരെഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

അന്ന് വൈകുന്നേരം ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിംഗിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം വിജയികളെ പ്രഖ്യാപിച്ചു. മീറ്റിങ്ങിൽ  വിവിധ അസോസിയേഷനുകളിൽപ്പെട്ട അംഗീകൃത ഡെലിഗേറ്റുമാരായ 250 ൽ പരം വോട്ടർമാരും മാധ്യമ പ്രവർത്തകരും പങ്കെടുത്തിരുന്നു. മീറ്റിങ്ങിന്റെ ഭാഗമായി നടന്ന സംവാദത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾക്കെതിരായി യാതൊരു  പരാതികളോ പരാമർശങ്ങളോ ഉണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തിരഞ്ഞെടുപ്പ്  കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ എന്നിവരുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം മുൻപാകെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജൂലൈ 29 മുതലാണ് പുതിയ കമ്മിറ്റി അധികാരത്തിൽ വന്നത്.പുതുതായി തിരെഞ്ഞെടുക്കപ്പെട്ട 2020-2022 വർഷത്തെ കമ്മിറ്റി ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്‌, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ എന്നിവർ അഭ്യർഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com