ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ ന്യൂജഴ്സി ചാപ്റ്റര്‍  പ്രസിഡന്‍റായി സജി ടി. മാത്യു തിരഞ്ഞെടുക്കപ്പെട്ടു. 

മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് പഠനകാലത്ത് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റായാണ് സജി ടി. മാത്യു പൊതു രംഗത്ത് കടന്നുവന്നത്. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കെഎസ്‌യു മാവേലിക്കര താലൂക്ക് ജനറല്‍ സെക്രട്ടറി, ആലപ്പുഴ ജില്ലാ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983 ല്‍ അമേരിക്കയിലെത്തിയ സജി ന്യൂജഴ്സി സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെ സെക്രട്ടറി, ട്രഷറര്‍, അക്കൗണ്ടന്‍റ്, ലേ ലീഡര്‍, ഡയോസിസന്‍ മെംബര്‍, യുവജനസഖ്യം സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.‌‌

എക്യുമെനിക്കല്‍ സംഘടനയായ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജഴ്സിയുടെ ട്രഷറര്‍, ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ടിച്ചു. കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജഴ്സിയുടെ സെക്രട്ടറി, ഫൊക്കാനയുടെ റീജണല്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  കേരള ഘടകത്തിന്‍റെ ന്യൂജഴ്സി ചാപ്റ്റര്‍ സ്ഥാപക സെക്രട്ടറി എന്ന സ്ഥാനവും സജി ടി. മാത്യുവിനു സ്വന്തം. 

അമേരിക്കയില്‍ പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന പ്രവാസികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളെ ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ അണിനിരത്തുക, പ്രവാസികളായ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സത്വരമായ പരിഹാരമുണ്ടാക്കുക എന്നീ വിഷയങ്ങള്‍ക്കുവേണ്ടി എന്തു ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് സജി ടി. മാത്യു അറിയിച്ചു. 

ഭാരതത്തിന്‍റെ മണ്ണില്‍ മതനിരപേക്ഷത വെല്ലുവിളിയെ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ മതേതര ഭാരതത്തിനുവേണ്ടി എന്നാളും ശക്തമായ നിലപാടെടുത്തിട്ടുള്ള  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ശക്തി പകരുവാന്‍ ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും മുന്നോട്ടു വരണമെന്നും സജി ടി. മാത്യു അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com