ADVERTISEMENT

ഫിലഡൽഫിയ∙ ഡബ്ല്യൂഎംസി പെൻസിൽവേനിയ സൂം മീറ്റിംഗിൽ കൂടിയ ജനറൽബോഡിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർമാൻ -സന്തോഷ് എബ്രഹാം, വൈസ് ചെയർപേഴ്സൺ -നിമ്മി ദാസ്, വൈസ് ചെയർമാൻ -ക്രിസ്റ്റി. ജെ മാത്യു, പ്രസിഡൻറ് -സിനു നായർ, വൈസ് പ്രസിഡണ്ട് -ജസ്റ്റിൻ ജോസ്,ജനറൽ സെക്രട്ടറി -സിജു ജോൺ,ജോയിൻ സെക്രട്ടറി -ഡോക്ടർ. ബിനു ഷാജിമോൻ,ട്രഷറർ റെനി ജോസഫ്, ജോയിൻ ട്രഷറർ-ജോസഫ് കുരിയാക്കോസ്, സ്പോർട്സ് കോർഡിനേറ്റർ -രഞ്ജിത്ത് സ്കറിയ, വിമൻസ് ഫോറം -കോർഡിനേറ്റർ മില്ലി ഫിലിപ്, കൾച്ചറൽ ഫോറം -സൂരജ് ദിനമണി, ഹെൽത്ത് ഫോറം -ഡോക്ടർ. ആനി എബ്രഹാം, ഐടി കോഡിനേറ്റർ -മാത്യു സാമുവൽ,ലിറ്ററേച്ചർ ഫോറം- സോയാ നായർ, ബിസിനസ് ഫോറം -സന്തോഷ് ഫിലിപ്, യൂത്ത് കോഡിനേറ്റർ -ജസ്റ്റിൻ മാത്യു എന്നിവരെ യോഗം തിരഞ്ഞെടുത്തു. 

പെൻസിൽവാനിയയിലെ ഏറ്റവും പ്രവർത്തന പരിചയമുള്ള ആളുകളെക്കൊണ്ട് സമ്പൂർണമായ ഒരു സംഘടനയാണ് പെൻസിൽവേനിയ ഡബ്ല്യുഎംസി പ്രവിൻസ്. വരുംനാളുകളിൽ ഫിലഡൽഫിയയിലെ മലയാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അത് എത്തേണ്ടിടത്ത് എത്രയും വേഗം എത്തിച്ചു പരിഹാരം കാണുവാൻ ശ്രമിക്കുന്ന രീതിയിലേക്ക് ഈയൊരു സംഘടന പ്രവർത്തിക്കേണ്ടതാണ് എന്ന് പ്രസിഡന്റ് സിനു നായർ തന്റെ ആമുഖ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഫിലഡൽഫിയാ മലയാളികളുടെ എക്കാലത്തെയും ആവശ്യമായ ഫിലഡൽഫിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് സാധ്യമാകുന്നതിന് എല്ലാവിധമായ ക്രമീകരണങ്ങളും ഗവൺമെന്റ് ഭാഗത്ത് സമ്മർദ്ദം ചെലുത്തി നടപ്പാക്കണമെന്ന് യോഗ തോട് ചെയർമാൻ സന്തോഷ് എബ്രഹാം അഭിപ്രായപ്പെട്ടു. 

അതിന്റെ സാധ്യതകളെപ്പറ്റി പഠിക്കുവാനും ഗവൺമെന്റ് തലത്തിൽ സമ്മർദ്ദം ചെലുത്താൻ ട്രഷറർ റെനി ജോസഫിനെ യോഗം ചുമതലപ്പെടുത്തി. മറ്റെല്ലാ നഗരങ്ങളിലും ഉള്ളതുപോലെ ഒരു ഗാന്ധി പ്രതിമ ഫിലഡൽഫിയാ സിറ്റിയിൽ സ്ഥാപിക്കുന്നതിന് സിറ്റി അധികാരികളോട് അഭ്യർത്ഥിക്കാൻ സെക്രട്ടറി സിജു ജോണിനെ ചുമതലപ്പെടുത്തി. എത്രയധികം ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഫിലഡൽഫിയയിൽ ഒരു കോൺസുലേറ്റ് തുടങ്ങുന്നതിന് ഇന്ത്യാ ഗവൺമെന്റ് നോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ട്രഷറർ റെനി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com