ADVERTISEMENT

ഒട്ടാവ ∙ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഭാരതത്തോടുള്ള ആദര സൂചകമായി നയാഗ്ര വെള്ളച്ചാട്ടത്തിൽ ത്രിവർണ പതാകയുടെ നിറമണിയിക്കുകയും, നയാഗ്രയിൽ  ത്രിവർണ പതാക ഉയർത്തുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഓഗസ്റ്റ് 15നു നയാഗ്രയിൽ ത്രിവർണ പതാക ഉയർത്തുന്നത്. ഇത് കൂടാത്ത 533 മീറ്റർ ഉയരമുള്ള ടോറോന്റോയിലെ സിഎൻ ടവരും ദേശീയ പതാകയുടെ  മൂവർണ നിറമണിഞ്ഞു. തലസ്ഥാന നഗരമായ ഒട്ടാവ അടക്കമുള്ള നഗരങ്ങളിലും ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  

വൈകിട്ട് 7നു നയാഗ്ര ഫാൾസിൽ   നടന്ന ചടങ്ങിൽ ടോറോന്റോയിലെ ഇന്ത്യയുടെ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്‌തവ ഭാരതത്തിന്റെ ദേശീയ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്കു തുടക്കമായത്. നയാഗ്ര പാർക്സ് ചെയർമാൻ സാൻഡി ബെല്ലോസ്, നയാഗ്ര ഫാൾസ് എംപി ടോണി ബാൾഡിനെല്ലി, നയാഗ്ര ഫാൾസ് എംപിപി വെയ്ൻ ഗേറ്റ്സ്, നയാഗ്ര ഫാൾസ് മേയർ ജിം ഡിയോഡേറ്റിയും പങ്കെടുത്തു. രാജ്യത്തെ വിവിധ ഭാരതീയ സംഘടകൾക്കൊപ്പം, നായാഗ്രയിലെ മലയാളി സമാജവും നയാഗ്രയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കാളികളായി. 

niagara-independence-day-2

കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ നയാഗ്രയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എങ്കിലും നയാഗ്ര വെള്ളച്ചാട്ടത്തെ ത്രിവർണമണിയിക്കുന്നത് ആസ്വദിക്കാൻ നിരവധി പേരാണ് സാമൂഹിക അകലം പാലിച്ച് എത്തിച്ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com