ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സൂം / കോൺഫറൻസ് കോളിലൂടെ ഓഗസ്റ്റ് –16 നു പൊതുയോഗം നടത്തി. കോവിഡ്–19 മൂലം ഓൺസൈറ്റ് പൊതുയോഗത്തിന് പരിമിതികളുള്ളതിനാൽ ഓൺലൈനിലൂടെയാണ് പൊതുയോഗം നടത്തിയത്. പ്രസ്തുത യോഗത്തിൽ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ഏവരേയും സ്വാഗതം ചെയ്തു. ജോഷി വള്ളിക്കളം സെക്രട്ടറിയുടെ റിപ്പോർട്ടും ജിതേഷ് ചുങ്കത്ത് ട്രഷററുടെ റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് 2020–22 ലേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അവലോകനം നടത്തുകയുണ്ടായി. ഇത് സംബന്ധിച്ച് ഈ മെയിലിലൂടെ ലഭിച്ച സർവ്വേയുടെ കണക്കുപ്രകാരവും പൊതുയോഗത്തിൽ സംബന്ധിച്ചവരിൽ എല്ലാവരുടേയും തന്നെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലും ഒരു കൂട്ടായ തീരുമാനമുണ്ടായി. പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവരും നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഒരു ഇലക്ഷൻ ഒഴിവാക്കി, ഈ ഭരണസമിതി തന്നെ അടുത്ത ഒരു വർഷത്തേക്ക് തുടർന്നു കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടു. ഈ അഭിപ്രായം പരിഗണിച്ച് അടുത്ത ഒരു വർഷത്തേക്ക് ജോൺസൻ കണ്ണൂക്കാടന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടർന്നു കൊണ്ടുപോകുവാനുള്ള സമ്മതം പൊതുയോഗത്തെ അറിയിച്ചു.

ബോർഡ് മെമ്പർ ആൽവിൻ ഷിക്കോർ കോൺഫറൻസ് കോൾ പൊതുയോഗത്തിന്റെ കോർഡിനേറ്ററായിരുന്നു. ജോ. സെക്രട്ടറി സാബു കട്ടപ്പുറം ഏവർക്കും കൃതജ്ഞതയർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com