ADVERTISEMENT

ന്യൂയോർക്ക് ∙ ചൈനയുടെ ട്രംപ് വിരുദ്ധനയവും തിരഞ്ഞെടുപ്പിൽ ചൈനയുടെ ഇടപെടലും വലിയ അപായസൂചന ഉയർത്തുന്നതായി റിപ്പോർട്ട്. ചൈന ഉയർത്തുന്ന സുരക്ഷാ ഭീഷണി അത്യന്തം അപകടകരമെന്നു നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പിൽ ചൈനയുടെ സ്വാധീനം കൂടുതൽ ആശങ്കയുളവാക്കുന്നു എന്ന് ഇന്റലിജൻസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും സൈനികമായും സാങ്കേതികമായും ചൈന മറ്റേതൊരു രാജ്യത്തെക്കാളും യുഎസിന് ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നു.

2016ൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചും ഇതുപോലെ അപായസൂചന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ റഷ്യ ട്രംപിനെ അനുകൂലിക്കുന്നതായാണ് കാണുന്നത്. അതേസമയം ചൈനയുടെ ഇടപെടലിനു പിന്നിൽ ട്രംപിനെ തോൽപ്പിക്കുക എന്നതാണ്. റഷ്യയുടെ ഇടപെടലുകളെപ്പറ്റി നിരന്തരം സംസാരിച്ചിരുന്ന  ഹൌസ് സ്പീക്കർ നാൻസി പെലോസി, ഹൌസ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് എന്നിവർ ചൈന തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള സാധ്യതയെ പറ്റി അത്രയൊന്നും സംസാരിക്കുന്നില്ല എന്ന് ജോൺ റാറ്റ്ക്ലിഫ് ചൂണ്ടികാണിച്ചു.  

റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഇടപെടൽ ഭീഷണികൾ ഒരുപോലെയല്ല എന്ന് പെലോസിയും , ഡി-കാലിഫും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മോസ്‌കോ നമ്മുടെ തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെട്ടെന്നു, ഈ ശ്രമങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ രഹസ്യാന്വേഷണ വിഭാഗത്തോടാവശ്യപ്പെട്ടിട്ടുണ്ടെന്നും പെലോസി പറഞ്ഞിരുന്നു. 

അതേസമയം റഷ്യയേക്കാൾ ചൈനയുടെ ഭീഷണി പ്രാധാന്യമർഹിക്കുന്നതാണെന്ന് റാറ്റ്ക്ലിഫ് പറഞ്ഞു. ചൈന ഉയർത്തുന്ന ഭീഷണിയെ പൂർണ്ണമായി മനസിലാക്കുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ഇന്റലിജൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നീതിപൂര്‍വ്വവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് അമേരിക്കൻ ജനാധിപത്യത്തിന്റെ  അടിത്തറയാണ്. ചൈനയുടെ ഇടപെടലും സ്വാധീനവും ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാതിരിക്കാൻ ജാഗ്രതയിലാണ് റാറ്റ്ക്ലിഫ് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com