ADVERTISEMENT

സാൻഹൊസെ ∙ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാൾ ഭക്തി സാന്ദ്രമായി കൊണ്ടാടി. കൗൺസിലറുടെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഈ വർഷം ദൈവാലയത്തിൽ വച്ചു നടന്ന തിരുകർമ്മങ്ങളിൽ ഓൺലൈൻ വഴി പങ്കെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച 6.30 ക്ക് ഇടവക വികാരി ഫാ. സജി പിണർക്കയിൽ കൊടിയേറ്റി തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന് ലദി‍ഞ്ഞും വി. കുർബാനയും അർപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.30യ്ക്കു ലദിഞ്ഞും വി. കുർബാനയും ഇടവക വികാരി ഫാ. സജി പിണർക്കയിലിന്റെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടു.

st-marys-church-2

ഞായറാഴ്ച രാവിലെ 10.45 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ഫാ. സജി പിണർക്കയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് വചന സന്ദേശവും പ്രദിക്ഷണവുമായി മാതാവിന്റെ തിരുസ്വരൂപം പുറത്തിറക്കി വച്ച് ഇടവക ജനങ്ങൾക്ക് വന്നു നേർച്ച അർപ്പിച്ചു വണങ്ങുന്നതിന് അവസരം ഒരുക്കി. തിരുനാൾ ദിനങ്ങളിൽ എല്ലാ കുർബാനയ്ക്കുശേഷം വന്നു വി. കുർബാന സ്വീകരിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com