ADVERTISEMENT

അരിസോണ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ ചൈനയുമായി ഒരു സംസാരത്തിനുള്ള മാനസികാവസ്ഥയില്ല. "ഞാൻ ചൈനയുമായുള്ള ചർച്ച മാറ്റിവച്ചു. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അവരുമായി ഇപ്പോൾ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല," ട്രംപ്  ചൊവ്വാഴ്ച അരിസോണയിലെ യുമയിൽ വച്ചു പറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക് കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തെ നേതാക്കളോടുള്ള നിരാശയും ഈസമയം ട്രംപ് പങ്കുവച്ചു.  

"ചൈന ലോകത്തോട് ചെയ്തത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അവർക്ക് ഈ കൊറോണ വൈറസ് പടരുന്നത്  തടയാൻ കഴിയുമായിരുന്നു. ചൈനയിലേ മറ്റു സ്ഥലങ്ങളിലേക്ക് അതു പടരുന്നത്  അവർ തടഞ്ഞു, എന്നാൽ മറ്റു രാജ്യങ്ങളിലേക്ക് അവർ അതു കയറ്റിവിട്ടു. അതിനാൽ നിങ്ങൾ കേട്ടത്‌ ശരിയാണ് ഞാൻ ചൈനയുമായുള്ള ചർച്ച റദ്ദാക്കി.," ട്രംപ്  മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

യുഎസും ചൈനയുമായുള്ള ഒന്നാം ഘട്ട വ്യാപാര കരാർ ചർച്ച ഈ ശനിയാഴ്ച നടക്കാനിരിക്കെയായിരുന്നു ട്രംപ് ചർച്ച റദ്ദാക്കിയത്.  അമേരിക്കയുടെ വ്യാപാര ഇടപാടുകൾ വളരെ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചൈനയുമായുള്ളതു വളരെ വ്യത്യസ്തമായി അനുഭവമാണ്.  

"ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡൻ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രവുമായി ഇടപഴകാൻ ദുർബ്ബലനാണ്"  “അദ്ദേഹം ദുർബലനാണ്, അദ്ദേഹം ഭരിച്ചാൽ ചൈന നമ്മുടെ രാജ്യത്തെ സ്വന്തമാക്കും,” ട്രംപ് അവകാശപ്പെട്ടു, തിരഞ്ഞെടുക്കപ്പെട്ടാൽ ബൈഡൻ ഇറാനുമായി മറ്റൊരു കരാർ നടത്തും. , ഒബാമ ഭരണകാലത്ത് ഇറാൻ നടത്തിയ ആണവ കരാറിന് സമാനമായത്." ന്യൂയോർക്കിലേക്ക് പോകാനായി വെള്ളിയാഴ്ച മറൈൻ വണ്ണിൽ കയറുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com