ADVERTISEMENT

ഒട്ടാവ ∙ കാനഡയുടെ പ്രഥമ വനിതാ ഫിനാൻസ് മിനിസ്റ്ററായി ക്രിസ്റ്റിയ ഫ്രീലാന്റ് സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റു. ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രി സഭയിൽ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്നു ഫ്രീലാന്റ്. ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ബിൽ മോൺറിയൊയുടെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് മന്ത്രിസഭയിൽ പ്രധാനമന്ത്രി മാറ്റം വരുത്തിയത്.

canada-fm

തിങ്കളാഴ്ചയായിരുന്നു ബിൽ മോൺറിയൊ രാജി വച്ചത്. അടുത്ത ദിവസം തന്നെ പുതിയ ധന മന്ത്രിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് 19 മഹാമാരിയോടനുബന്ധിച്ചു വിദ്യാർഥികൾക്കുള്ള ഫെഡറൽ പ്രോഗ്രാമിനെ കാര്യമായി ബാധിച്ച മന്ത്രിയുടെ ചാരിറ്റി സ്ഥാപനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എത്തിക്സ് ഇൻവെസ്റ്റിഗേഷൻ നടക്കുന്നതിനിടയിലാണ് ടൊറോന്റോയിലെ സമ്പന്ന വ്യവസായിയായാ മോൺറിയൊയുടെ രാജി.

മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ കാനഡയുടെ സാമ്പത്തിക രംഗത്തിന് പുതിയൊരു ഉണർവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഫ്രീലാന്റിനെ ധനകാര്യ വകുപ്പിന്റെ ചുമതലയേൽപിത്. രാജ്യാന്തര തലത്തിലും കാനഡയിലും നല്ലൊരു വ്യക്തിത്വത്തിന്റെ  ഉടമകൂടിയാണ് ഫ്രീലാന്റ്. 

പ്രതിപക്ഷ കൺസർവേറ്റീവ് ലീഡർ ആഡ്രു സ്കിമർ പ്രധാനമന്ത്രിയെയും ഗവൺമെന്റിനേയും നിശിതമായി വിമർശിച്ചു. മഹാമാരിയുടെ മറവിൽ ജനങ്ങളിൽ നിന്നും പ്രധാനമന്ത്രി  ഒളിച്ചോടുകയാണെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com